2011 ലെ മുംബൈ സ്‌ഫോടനത്തില്‍ പങ്കുണ്ടെന്ന്‌ സംശയിക്കുന്ന ഭീകരന്‍ പിടിയില്‍

മുംബൈ സ്‌ഫോടനത്തില്‍ പങ്കുണ്ടെന്ന്‌ സംശയിക്കുന്ന ഇന്ത്യന്‍ മുജാഹിദീന്‍ ഭീകരന്‍ പിടിയിലായി. 2011 ലാണ്‌ മുംബൈ ഭീകരാക്രമണം നടന്നത്‌. മഹാരാഷ്‌ട്ര ഭീകരവിരുദ്ധ സ്‌ക്വാഡാണ്‌ മുംബൈ വിമാനത്താവളത്തില്‍ നിന്ന്‌ ഇയാളെ പിടികൂടിയത്‌. കോടതിയില്‍ ഹാജരാക്കിയ ഇയാളെ പത്ത്‌ ദിവസത്തേക്ക്‌ റിമാന്‍ഡില്‍ വിട്ടു.
ഭീകരര്‍ക്ക്‌ സ്‌ഫോടക വസ്‌തുക്കള്‍ എത്തിച്ചുനല്‍കിയെന്ന്‌ ഇയാളാണെന്നാണ്‌ പോലീസ്‌ പറയുന്നത്‌.സെയ്‌നുള്‍ ആബിദീന്‍ എന്നാണ്‌ പിടിയിലായ ഭീകരന്റെ പേര്‌. ഇയാള്‍ക്കെതിരെ റെഡ്‌ കോര്‍ണര്‍ നോട്ടീസ്‌ പുറപ്പെടുവിച്ചിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്ന ഭീകരപ്രവര്‍ത്തനങ്ങളില്‍ ഇയാള്‍ പങ്കാളിയാണെന്ന്‌ പോലീസ്‌ കരുതുന്നു.
ഗുജറാത്തിലെയും കര്‍ണാടകയിലെയും ഭീകരവിരുദ്ധ വിഭാഗങ്ങള്‍ അന്വേഷിക്കുന്ന വിവിധ കേസുകളിലെ പ്രതി കൂടിയാണ്‌ ഇദ്ദേഹം. 2011 ജജൂലൈ 13 ന്‌ മുംബൈ നഗരത്തിന്റെ മൂന്ന്‌ ഭാഗങ്ങളിലാണ്‌ സ്‌ഫോടനം ഉണ്ടായത്‌. സ്‌ഫോടനങ്ങളില്‍ 26 പേര്‍ കൊല്ലപ്പെടുകയും 130 ഓളം പേര്‍ക്ക്‌ പരുക്കേല്‍ക്കുകയും ചെയ്‌തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *