സദാചാര പോലീസ് ചമഞ്ഞ ഓട്ടോ ഡ്രൈവറെ സോഷ്യല്‍ മീഡിയയില്‍ തുറന്നു കാട്ടി യുവതി


ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് യാത്രയ്ക്കിടെ തന്നെ സദാചാരം പഠിപ്പിച്ച് ഓട്ടോ ഡ്രൈവറെക്കുറിച്ചെഴുതി ഐശ്വര്യ സുബ്രഹ്മണ്യന്‍ എന്ന യുവതി രംഗത്തെത്തിയത്. തന്നെ അപമാനിച്ച ശ്രീകാന്ത് എന്ന ഓട്ടോ ഡ്രൈവറുടെ ചിത്രവും ഐശ്വര്യ ഫെയ്‌സ്ബുക്ക് കുറിപ്പിനൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്.


മുട്ടോളം നീളമുള്ള വസ്ത്രം ധരിച്ച് ഓട്ടോയില്‍ യാത്ര ചെയ്ത തന്നോട് ഒരു വേശ്യയെ പോലെ വസ്ത്രം ധരിക്കരുതെന്നായിരുന്നു ഓട്ടോ ഡ്രൈവറുടെ ഉപദേശമെന്ന് ഐശ്വര്യ പറയുന്നു. ഡ്രൈവറോട് അനുവാദം വാങ്ങിയ ശേഷം അയാളുടെ ഫോട്ടോ സഹിതമാണ് ഐശ്വര്യ ഇക്കാര്യം ഫേസ്ബുക്കിലിട്ടത്.


40 രൂപയാണ് ഓട്ടോയുടെ മീറ്ററില്‍ കാണിച്ചത്. താന്‍ 50 രൂപ കൊടുത്തു. ഇതിന് ശേഷമായിരുന്നു ഡ്രൈവറുടെ ഉപദേശം. നീ വസ്ത്രം ധരിച്ചിരിക്കുന്നത് ശരിയല്ല എന്ന് പറഞ്ഞായിരുന്നു ശ്രീകാന്ത് ആരംഭിച്ചത്. താനേത് വസ്ത്രം ധരിക്കുന്നുയെന്നത് നിങ്ങളുടെ കാര്യമല്ല എന്ന് പറഞ്ഞപ്പോഴാണ് അയാള്‍ ഓട്ടോയില്‍ നിന്ന് ഇറങ്ങിവന്നതെന്നും അടുത്ത നിമിഷം ഒരു വേശ്യയെപ്പോലെ വസ്ത്രം ധരിക്കരുതെന്ന് പറയുകയായിരുന്നെന്നും ഐശ്വര്യ പോസ്റ്റില്‍ പറയുന്നു. സംഭവസമയത്ത് അവിടെ കൂടിയവരില്‍ പലരും ഓട്ടോ ഡ്രൈവറുടെ വാക്കുകളെ പിന്തുണക്കുന്നവരായിരുന്നുവെന്നും ഐശ്വര്യ പറയുന്നു. വസ്ത്രത്തിന്റെ പേരില്‍ സ്ത്രീകളെ അപമാനിക്കുന്നവരോടുള്ള പ്രതിഷേധത്തോടെയാണ് ഐശ്വര്യ തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.



Sharing is Caring