ബള്‍ഗേറിയയില്‍ 18 അഫ്ഗാന്‍ കുടിയേറ്റക്കാരെ മരിച്ച നിലയില്‍ കണ്ടെത്തി

അഫ്ഗാനില്‍ നിന്നും അനധികൃതമായി ബള്‍ഗേറിയയിലേക്ക് കടിയേറാന്‍ ശ്രമിച്ച 18 പേരെ മരിച്ച നിലയില്‍ കണ്ടെത്തി. ബള്‍ഗേറിയയുടെ തലസ്ഥാനമായ സോഫിയയ്്ക്ക് സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ട്രക്കില്‍ നിന്നണ് 18 മൃതദഹങ്ങള്‍ കണ്ടെടുത്തത്. മരിച്ചവരില്‍ ഒരു കുട്ടിയും ഉള്‍പ്പെടുന്നു. സംഭവവുമായി ബന്ധപ്പെട്ട് നാലു പേരെ ബള്‍ഗേറിയന്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഉപേക്ഷിക്കപ്പെട്ട നിലയില്‍ ട്രക്ക് കണ്ടെത്തിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിക്കുക ആയിരുന്നു. പൊലീസ് നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്.

ട്രക്കില്‍ 40ല്‍ പരം അഫ്ഗാനില്‍ നിന്നുള്ള 40 പരം അനധികൃത കുടിയേറ്റക്കാരാണ് ഉണ്ടായിരുന്നത്. ട്രക്ക് തുറക്കുമ്ബോള്‍ ഇവരില്‍ 18 പേരും മരിച്ച നിലയിലായിരുന്നു. ട്രക്കിലുണ്ടായിരുന്ന 34 കുടിയേറ്റക്കാരെ അടിയന്തിരമായ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചിലരുടെ നില ഗുരുതരമാണെന്ന് ആരോഗ്യമന്ത്രി അസെന്‍ മെഡ്‌സിദേവ് വ്യക്തമാക്കി. തടി കടത്തുന്ന ലോറിയില്‍ അനധികൃത കുടിയേറ്റക്കാരെയും ഒളിപ്പിച്ചു കടത്തുകയായിരുന്നു. എന്നാല്‍ ശ്വാസം കിട്ടാതായതോടെ മരണം സംഭവിക്കുകയായിരുന്നു.

ലോറിയിലുണ്ടായിരുന്ന ചിലര്‍ക്ക് ശ്വാസതടസ്സം ഉണ്ടായതായി നാഷണല്‍ ഇന്‍വസ്റ്റിഗേറ്റീവ് സര്‍വീസ് വ്യക്തമാക്കി. വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. ടര്‍ക്കി വഴിയാണ് ഈ കുടിയേറ്റക്കാര്‍ അനധികൃതമായി ബള്‍ഗേറിയയുടെ അതിര്‍ത്തി കടന്നത്. ശേഷം ഇവര്‍ രണ്ടുദിവസം അവിടെ തടികള്‍ക്കിടയില്‍ ഒളിച്ചിരുന്നു. ഇതുകഴിഞ്ഞാണ് ഇവര്‍ തെക്കന്‍ ബള്‍ഗേറിയയിിലെ യാംബൂളില്‍ നിന്നും ട്രക്കില്‍ കയറിയത്.

ട്രക്കിനുള്ളില്‍ പൂട്ടിയിട്ടിരുന്നതിനാല്‍ ശ്വാസം കിട്ടാതെ വന്നതാണ് അപകടത്തിന് കാരണം. മരം കോച്ചുന്ന തണുപ്പും ദിവസങ്ങളായി ഭക്ഷണവും വെള്ളവും ഇല്ലാതിരുന്നതും അപകടത്തിന്റെ ആക്കം കൂട്ടി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *