പാലം നിര്‍മ്മിക്കാനായി റോഡില്‍ എടുത്തിട്ടിരുന്ന കുഴിയില്‍ വീണ് വില്ലേജ് ഓഫീസ് ജീവനക്കാരന്‍ മരിച്ചു


റോഡിലെ കുഴിയില്‍ വീണ് വില്ലേജ് ഓഫീസ് ജീവനക്കാരന്‍ മരിച്ചു. പാലം നിര്‍മ്മിക്കാനായി റോഡില്‍ എടുത്തിട്ടിരുന്ന കുഴിയില്‍ വീണാണ് അപകടമുണ്ടായത്. തേഞ്ഞിപ്പലം ദേശീയപാതയിലാണ് സംഭവം.


തെന്നല വില്ലേജ് അസിസ്റ്റന്റ് വിനോദ് കുമാറാണ് മരിച്ചത്.
മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
സംഭവത്തിന് പിന്നാലെ സുരക്ഷാ മുന്‍കരുതല്‍ ഇല്ലാതെയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.




Sharing is Caring