ബെംഗളൂരുവില്‍ അധ്യാപികയെ കുത്തിക്കൊന്ന കുടുംബ സുഹൃത്ത് അറസ്റ്റില്‍


ബെംഗളൂരുവില്‍ അധ്യാപികയെ കുത്തിക്കൊലപ്പെടുത്തിയത് കുടുംബസുഹൃത്താണെന്ന് പൊലീസ്. ശാന്തിനഗറിലെ നഞ്ചപ്പ സര്‍ക്കിളിലെ വീട്ടില്‍ അധ്യാപിക കൗസര്‍ മുബീനെ കൊലപ്പെടുത്തിയ കേസില്‍ കുടുംബസുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. മാണ്ഡ്യ സ്വദേശിയായ നദീം പാഷ (35) ആണ് പൊലീസ് പിടികൂടിയത്.


കൗസര്‍ മുബീന്റെ കുടുംബവുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ആളാണ് നദീം പാഷയെന്ന് പാലീസ് പറഞ്ഞു.അധ്യാപികയായിരുന്ന കൗസര്‍ മുബീനോട് നദീം വിവാഹഭ്യര്‍ത്ഥന നടത്തിയിരുന്നു. എന്നാല്‍ ഇത് കൌസര്‍ നിരസിച്ചു. കൂടാതെ കൗസര്‍ മുബീയും നദീം പാഷയും തമ്മില്‍ സാമ്പത്തിക ഇടപാടുകളും ഉണ്ടായിരുന്നു.


കടം കൊടുത്ത പണം മുമീന തിരികെ ചോദിച്ചതും നദീമിനെ പ്രകോപിപ്പിച്ചു. തുടര്‍ന്നാണ് ഇയാള്‍ ആളില്ലാത്ത തക്കം നോക്കി അധ്യാപികയെ വീട്ടില്‍ കയറി കുത്തിക്കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.



Sharing is Caring