ലൈഫ് മിഷന്‍ കോഴ കേസ് :എം ശിവശങ്കറിനെ പ്രതിക്കൂട്ടിലാക്കി യു വി ജോസിന്റെ മൊഴി


ലൈഫ് മിഷന്‍ കോഴ ഇടപാടില്‍ എം ശിവശങ്കറിനെ പ്രതിക്കൂട്ടിലാക്കി യു വി ജോസിന്റെ മൊഴി. കള്ളപ്പണ ഇടപാടോ ഗൂഢാലോചനയോ താന്‍ അറിഞ്ഞിട്ടില്ലെന്ന് അദ്ദേഹം മൊഴി നല്‍കി.


സന്തോഷ് ഈപ്പനെ പരിചയപ്പെടുത്തിയത് ശിവശങ്കറാണെന്നും ജോസിന്റെ മൊഴിയിലുണ്ട്. അതേസമയം കോഴക്കേസില്‍ ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത് ഇഡി ഇന്നും തുടരും. സ്വപ്നയുമായുള്ള വാട്‌സ്ആപ്പ് ചാറ്റുകളുടെ വിശദാംശങ്ങള്‍ തേടും. യു വി ജോസിന്റെയും ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് വേണുഗോപാലിന്റെയും മൊഴികളുടെ വിശദമായ പരിശോധന തുടരുന്നു.




Sharing is Caring