ആകാശിനെ പിന്തുണക്കുന്ന ഒരു വിഭാഗം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും സിപിഎം മുന്നറിയിപ്പ്. സിപിഎം തില്ലങ്കേരി ലോക്കല്‍ കമ്മറ്റി അംഗങ്ങള്‍ക്കാണ് സിപിഎം നേതൃത്വം താക്കീത് നല്‍കിയത്.
ആകാശിനെ സഹായിക്കുന്നവര്‍ പാര്‍ട്ടിയിലുണ്ടാകില്ലെന്ന് നേതൃത്വം വ്യക്തമാക്കി. പാര്‍ട്ടി ജില്ലാ സെക്രട്ടറി എംവി ജയരാജന്‍ പങ്കെടുത്ത ലോക്കല്‍ കമ്മിറ്റി യോഗത്തിലാണ് കര്‍ശന താക്കീത് നല്‍കിയത്. ആകാശിനെ ഒറ്റപ്പെടുത്തുന്നതില്‍ ഇതുവരെ എല്‍സി സഹകരിച്ചില്ലെന്ന് വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണിത്.

സംഭവത്തില്‍ ഇനി പ്രകോപനത്തിനില്ലെന്നാണ് ആകാശ് തില്ലങ്കേരി സ്വീകരിച്ചിരിക്കുന്ന നിലപാട്.
ഫേസ്ബുക്കിലൂടെയുള്ള ആകാശിന്റെ പ്രതികരണം പാര്‍ട്ടിയ്ക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്.













