
പാലക്കാട്: കേരളത്തിലെ അനാഥാലയങ്ങളിലേക്ക് വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി എത്തിച്ച കുട്ടികളുടെ മടക്കയാത്രയ്ക്ക് അതത് സംസ്ഥാനങ്ങള്‍ തന്നെ പണം നല്‍കും. ഇക്കാര്യം ബീഹാര്‍, പശ്ചിമ ബംഗാള്‍ സര്‍ക്കാരുകള്‍ അംഗീകരിച്ചു. ശനിയാഴ്ച രാവിലെ ധന്‍ബാദ് എക്‌സ്പ്രസില്‍ പ്രത്യേക കോച്ചുകളിലായി കുട്ടികളെ കൊണ്ടുപോകാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഒരു കോച്ചിന് നാല് ലക്ഷം രൂപ വെച്ച് എട്ട് ലക്ഷം രൂപ വേണമെന്ന് റെയില്‍വേ അറിയിച്ചതോടെ കുട്ടികളുടെ തിരിച്ചുപോക്ക് അനിശ്ചിതത്വത്തിലായി. തിങ്കളാഴ്ച കുട്ടികള്‍ തിരിച്ചുപോകുമെന്നാണ് അറിവ്്. അ
