പാറ്റ്‌ന: ബിഹാറിലെ അരാരിയ ജില്ലയില്‍ ഇടിമിന്നലേറ്റ് പത്ത് പേര്‍ മരിച്ചു. നിരവധിപ്പേര്‍ക്ക് പരുക്കേറ്റു. മരിച്ചവരില്‍ ഒന്‍പത് വയസ്സിന് താഴെ പ്രായമുള്ള രണ്ട് കുട്ടികളും ഉള്‍പ്പടുന്നു. പശ്ചിമ ഔരാഹി ഹിങ്ക്‌ന, പൂര്‍വ ഔരാഹി ഹിങ്ക്‌ന, പ്രാണ്‍പൂര്‍, ഗ്രാമങ്ങളില്‍പ്പെട്ടവരാണ് മരിച്ചവര്‍.
