ബിജെപിയുടെ വളര്‍ച്ച ആശങ്കാജനകം: സി.പി.ഐ.എം.

ന്യൂഡല്‍ഹി: സി.പി.ഐ.എമ്മിന് സ്വാധീനമുണ്ടായിരുന്ന കേരളം, ബംഗാള്‍ സംസ്ഥാനങ്ങളില്‍ ബി.ജെ.പി. നേടിയ വളര്‍ച്ച ആശങ്കാജനകമെന്ന് സി.പി.ഐ.എം. കേന്ദ്രകമ്മിറ്റി വിലയിരുത്തല്‍. സി.പി.ഐ.എം. കേന്ദ്രകമ്മിറ്റി യോഗത്തില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് അവതരിപ്പിച്ച തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടിലാണ് ബിജെപിയുടെ വളര്‍ച്ച ആശങ്കാജനകമാണെന്ന വിലയിരുത്തല്‍. കേരളത്തിലും പശ്ചിമ ബംഗാളില്‍ ബിജെപി വന്‍ മുന്നേറ്റമാണ് നടത്തിയത്. പശ്ചിമ ബംഗാളില്‍ ബിജെപിക്ക് രണ്ട് സീറ്റ് നേടാനായി. പതിനേഴ് ശതമാനം വോട്ടുകളാണ് ഇത്തവണ പശ്ചിമ ബംഗാളില്‍ ബിജെപിക്ക് ലഭിച്ചത്. കേരളത്തില്‍ ബിജെപിക്ക പത്ത് ശതമാനത്തിലധികം വോട്ടുകള്‍ ലഭിച്ചു. തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥി രണ്ടാംസ്ഥാനത്തെത്തി. പല മണ്ഡലങ്ങളിലും ബിജെപി സ്ഥാനാര്‍ത്ഥികള്‍ ഒരു ലക്ഷത്തിലധികം വോട്ടുകള്‍ നേടിയെന്നും റിപോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.


 


Sharing is Caring