സികെ ജാനുവിന് കെ സുരേന്ദ്രന്‍ കോഴ നല്‍കിയെന്ന കേസ്: പ്രസീതയുടെ മൊഴിയെടുത്തേക്കും

സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ സികെ ജാനുവിന് മത്സരിക്കാന്‍ 50 ലക്ഷം കോഴ നല്‍കിയെന്ന കേസില്‍ ബത്തേരി പോലീസ് ഇന്ന് പ്രാരംഭ നടപടികള്‍ ആരംഭിക്കും. കേസില്‍ ആരുടെയൊക്കേ മൊഴി എടുക്കേണ്ടതുണ്ട് എന്ന് തീരുമാനിക്കും. പ്രസീത, പ്രകാശന്‍ എന്നിവരുടെ മൊഴിയെടുക്കും എന്നാണ് സൂചന.

ഇന്നലെയാണ് കെ സുരേന്ദ്രനെതിരെയും സികെ ജാനു വിനെതിരെയും ബത്തേരി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. സികെ ജാനുവിനെ എന്‍ഡിഎയിലെത്തിക്കാനും സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാക്കാനും രണ്ടു തവണയായി 50 ലക്ഷം രൂപ കോഴ നല്‍കിയെന്ന ആരോപണത്തില്‍ സുരേന്ദ്രനെതിരെയും പണം വാങ്ങിയതില്‍ സികെ ജാനുവിനെതിരെയും കേസെടുക്കാന്‍ കല്‍പറ്റ കോടതി ഉത്തരവിട്ടിരുന്നു.

തെളിവെടുപ്പുകള്‍ക്കായി പ്രസീത, പ്രകാശന്‍ എന്നിവരുടെ മൊഴിയും എടുത്തേക്കും. എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ്? പി.കെ. നവാസ് നല്‍കിയ ഹരജിയിലാണ് കല്‍പറ്റ മജിസ്‌ട്രേട്ട്? കോടതി ബത്തേരി പൊലീസിന് നിര്‍ദേശം നല്‍കിയത്.

ജാനുവിന് പണം നല്‍കിയതിന് തെളിവായി സുരേന്ദ്രനുമായുള്ള ഫോണ്‍ സംഭാഷണങ്ങളുടെശബ്ദരേഖ കഴിഞ്ഞദിവസങ്ങളില്‍ ജെ.ആര്‍.പി ട്രഷറര്‍ പ്രസീത പുറത്തുവിട്ടിരുന്നു.
ഇതുമായി ബന്ധപ്പെട്ട് ജൂണ്‍ മൂന്നിന് ഡി.ജി.പിക്ക് പരാതി നല്‍കിയെങ്കിലും തുടര്‍ നടപടികളില്ലാതെ വന്നതോടെയാണ് ഹര്‍ജിക്കാരന്‍ കോടതിയെ സമീപിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *