സഹോദരിമാരെ മർദ്ദിച്ച സംഭവത്തിൽ യുവതികളുടെ മൊഴി ഇന്ന് പൊലീസ് വീണ്ടും രേഖപ്പെടുത്തും

മലപ്പുറം പാണമ്പ്രയിൽ നടുറോഡിൽ വെച്ച് സഹോദരിമാരെ മർദ്ദിച്ച സംഭവത്തിൽ യുവതികളുടെ മൊഴി ഇന്ന് പൊലീസ് വീണ്ടും രേഖപ്പെടുത്തും. കരിങ്കലത്താണി സ്വദേശനികളായ അസ്‌ന കെ അസീസ്, ഹംന കെ അസീസ് എന്നിവരുടെ മൊഴിയാണ് പൊലീസ് വീട്ടിൽ എത്തി രേഖപ്പെടുത്തുക. സംഭവത്തിൽ പൊലീസിൻ്റെ വീഴ്ച ചൂണ്ടിക്കാട്ടി യുവതികൾ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകാൻ തീരുമാനിച്ചിട്ടുണ്ട്

സംഭവത്തിൽ പൊലീസിൻ്റെ വീഴ്ച ചൂണ്ടിക്കാട്ടി യുവതികൾ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകാൻ തീരുമാനിച്ചിട്ടുണ്ട്.

അപകടകരമായ ഡ്രൈവിങ്ങ് ചോദ്യം ചെയ്ത സഹോദരിമാരെ യുവാവ് നടുറോഡിൽ വച്ച് മർദ്ദിച്ച സംഭവത്തിൽ പൊലീസ് കേസ് ഒതുക്കിത്തീർക്കാൻ ശ്രമിച്ചുവെന്ന ആരോപണം നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് തേഞ്ഞിപ്പാലം പൊലീസ് ഇന്ന് വീണ്ടും പെൺകുട്ടികളുടെ മൊഴി രേഖപ്പെടുത്തുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *