ക്രൈംബ്രാഞ്ച് മേധാവിയുടെ സ്ഥലംമാറ്റത്തിൽ ദുരൂഹതയെന്ന് കെ. അജിത


നടിയെ ആക്രമിച്ച കേസ് അന്വേഷിച്ചുകൊണ്ടിരുന്ന ക്രൈംബ്രാഞ്ച് മേധാവിയുടെ സ്ഥലംമാറ്റത്തിൽ ദുരൂഹതയുണ്ടെന്നും കേസ് അട്ടിമറിക്കാനാണ് സാധ്യതയെന്നും സാമൂഹിക പ്രവർത്തക കെ. അജിത.


എസ്. ശ്രീജിത്തിനെ അപ്രതീക്ഷിതമായി മാറ്റിയതിന്റെ ഉദ്ദേശം അന്വേഷണം പൂർത്തിയാവുമ്പോൾ പുറത്തുവരുമെന്നും അവർ തുറന്നടിച്ചു. അന്വേഷണസംഘം നീങ്ങിയത് ശ്രീജിത്തിന്റെ നിർദേശപ്രകാരമണ്. കടയ്ക്ക് കത്തിവെയ്ക്കുന്ന നടപടിയാണിതെന്നും അവർ വ്യക്തമാക്കി.

online news portal

നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിനും ദിലീപിനെതിരായ നടപടികൾക്കും ചുക്കാൻ പിടിച്ചിരുന്നത് ക്രൈംബ്രാഞ്ച് മേധാവി എസ്. ശ്രീജിത്തായിരുന്നു. അതിനിടെയാണ് അദ്ദേഹത്തെ പൊലീസിൽ നിന്ന് തന്നെ മാറ്റി ഗതാഗത കമ്മിഷണറാക്കുന്നത്.



Sharing is Caring