കെ ശങ്കരനാരായണന്റെ സംസ്കാരം ഇന്ന് വൈകിട്ട്

മുതിർന്ന കോൺഗ്രസ് നേതാവ് കെ ശങ്കരനാരായണന് ഇന്ന് നാട് വിടനൽകും. ഉച്ച വരെ പാലക്കാട് ശേഖരിപുരത്തെ വസതിയിൽ മൃതദേഹം പൊതുദർശനത്തിനു വെക്കും.

തുടർന്ന് ഡിസിസി ഓഫീസിൽ 4 മണിവരെ പൊതുദർശനമുണ്ടാവും. സംസ്കാരം ഇന്ന് വൈകിട്ട് അഞ്ചരയ്ക്ക് തൃശൂർ പൈങ്കുളത്തെ തറവാട്ട് വീട്ടുവളപ്പിലാണ്.

ഇന്നലെയാണ് കെ ശങ്കരനാരായണൻ അന്തരിച്ചത്. 89 വയസായിരുന്നു. പാലക്കാട്ടെ വീട്ടിലായിരുന്നു അന്ത്യം.

കുറച്ചു നാളുകളായി ആരോ​ഗ്യ പ്രശ്നങ്ങളെ തുടർന്ന് വീട്ടിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ആറു സംസ്ഥാനങ്ങളിൽ ​ഗവർണർ ആയിരുന്ന ഏക മലയാളിയായിരുന്നു. എ.കെ.ആന്റണി, കെ.കരുണാകരൻ മന്ത്രിസഭകളിൽ അം​ഗമായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *