ലളിത് മോദി വിവാദം: സുഷമയും രാജെയും രാജിവയ്ക്കണമെന്ന് ആര്‍എസ്എസ് നേതാവ്

downloadദില്ലി: ലളിത് മോദി വിവാദത്തില്‍ ആരോപണവിധേയരായ കേന്ദ്രമന്ത്രി സുഷമാ സ്വരാജും രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെയും ധാര്‍മികതയുടെ പേരില്‍ രാജിവയ്ക്കണമെന്നു ആര്‍ എസ് എസ് നേതാവ് ഗോവിന്ദാചാര്യ.

സുഷമയും വസുന്ധരയും ചില സഹായങ്ങള്‍ നല്‍കി. അവര്‍ തമ്മില്‍ നല്ല ബന്ധമായിരുന്നു. വസുന്ധരയുടെ മകന്‍ ദുഷ്യന്ത് സിങ്ങുമായി ബന്ധപ്പെട്ട വിഷയങ്ങളൊക്കെ പരിശോധിക്കണം. സാധാരണ ജനങ്ങളുടെ കണ്ണില്‍ ഇവയൊക്കെ തെറ്റാണ്. ധാര്‍മികതയുടെ പേരില്‍ രാജിവച്ചാല്‍, തെറ്റു ചെയ്തില്ലെന്നു തെളിഞ്ഞാല്‍ അവര്‍ക്കു അഭിമാനത്തോടെ തിരിച്ചുവരാം- ഗോവിന്ദാചാര്യ ടിവി ചാനലിനോടു പറഞ്ഞു.

പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും പ്രതിച്ഛായ വര്‍ധിക്കും. നിയമപരമായി ഇവയെ നേരിടാണ് ഉദ്ദേശിക്കുന്നതെങ്കില്‍ ബോഫോഴ്‌സ് അഴിമതി പോലെ വിഷയം കത്തിനില്‍ക്കും. മാനുഷിക പരിഗണനയുടെ പേരിലാണ് സഹായിച്ചതെന്ന സുഷമയുടെ വാദത്തോട് അവര്‍ക്കു കുറച്ചുകൂടി ശ്രദ്ധിക്കാമായിരുന്നെന്നും ഗോവിന്ദാചാര്യ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *