രാമനവമി ആഘോഷത്തിനിടെയുണ്ടായ കലാപത്തിൽ 11 പ്രതികള്‍ കൂടി അറസ്റ്റിൽ

പശ്ചിമ ബംഗാളില്‍ കഴിഞ്ഞ വർഷം മാർച്ചില്‍ രാമനവമി ആഘോഷത്തിനിടെയുണ്ടായ വർഗീയ കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍
11 പ്രതികള്‍ കൂടി അറസ്റ്റിലായി.എൻഐഎ ആണ് ഇവരെ പിടികൂടിയത്.

ഇതോടെ 2023 ഏപ്രില്‍ 27 ന് എൻഐഎയ്ക്ക് കൈമാറിയ ആറ് കേസുകളില്‍ അറസ്റ്റിലായവരുടെ എണ്ണം 16 ആയി.

2023 മാർച്ച്‌ 30ന് ഹൗറ പോലീസ് കമ്മീഷണറേറ്റിലെ ഷിബ്പൂരില്‍ രാമനവമി ഘോഷയാത്രയ്ക്കിടെ ഒരു പ്രത്യേക സമുദായത്തിലെ അംഗങ്ങള്‍ക്ക് നേരെ ഗൂഢാലോചന നടത്തുകയും ആക്രമണം നടത്തുകയും ചെയ്തവരില്‍ ഈ 11 പ്രതികളും ഉള്‍പ്പെടുന്നുവെന്ന് എൻഐഎ അറിയിച്ചു. വിവിധ സ്ഥലങ്ങളില്‍ നിന്ന് പിടിച്ചെടുത്ത വീഡിയോ ദൃശ്യങ്ങളില്‍ നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്.‌

ഷമീം അഹമ്മദ് എന്ന ബാരെ, ബല്‍വന്ത് സിംഗ്, മെഹ്മൂദ് ആലം, സോനു എന്ന മെഹ്ഫൂസ് ആലം, ഡാനിഷ് എന്ന ഷംഷാദ് ആലം, മുഹമ്മദ് അലി എന്ന സൂരജ്, സലിം ജാവേദ് എന്ന ജവാദ്, സർഫറാസ് ആലം എന്ന ഖാൻ, ലാലൻ, ഫിറോജർ, ഫിറോജർ എന്നിവരാണ് അറസ്റ്റിലായ 11 പ്രതികള്‍. ഇവരെല്ലാം ഹൗറയിലെ ഷിബ്പൂർ സ്വദേശികളാണ്.

ഹൗറയിലെ പിഎം ബസ്തിയിലെ ഷിബ്പൂരിലെ നാലാമത്തെ ബൈ ലെയ്‌നിലെ ആക്രമണത്തെ തുടർന്നുണ്ടായ വർഗീയ കലാപത്തിന്‍റെ പശ്ചാത്തലത്തില്‍ പശ്ചിമ ബംഗാള്‍ പോലീസ് 36 പേർക്കെതിരെയാണ് ആദ്യം കേസ് രജിസ്റ്റർ ചെയ്തത്.

2023 ഏപ്രില്‍ 27ന് കോല്‍ക്കത്ത ഹൈക്കോടതിയാണ് രാമനവമി ആഘോഷത്തിനിടെയുണ്ടായ വർഗീയ കലാപവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും എൻഐഎയ്ക്ക് കൈമാറാൻ ഉത്തരവിട്ടത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *