ആദര്‍ശ് ചാരിറ്റബിള്‍ ട്രസ്റ്റിന് സഹായം


കൊച്ചി: അഞ്ഞുറോളം ഭിന്നശേഷി കുട്ടികളെ പരിപാലിക്കുന്ന ആദര്‍ശ് ചാരിറ്റബിള്‍ ട്രസ്റ്റിന് മണപ്പുറം ഫൗണ്ടേഷന്റെ സാമൂഹിക പ്രതിബദ്ധത പദ്ധതിയില്‍ ഉള്‍പ്പെടുത്തി ധനസഹായം നല്‍കി. പ്രതിമാസം 10,000 രൂപ വീതം ഒരു വര്‍ഷത്തേക്കുള്ള തുകയാണ് നല്‍കിയത്. ട്രസ്റ്റിന്റെ ദിനേനയുള്ള നടത്തിപ്പിനും കുട്ടികള്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ക്കും വേണ്ടിയാണ് തുക നല്‍കിയത്. ചടങ്ങ് തൃപ്പുണിത്തുറ എംഎല്‍എ കെ. ബാബു ഉദ്ഘാടനം ചെയ്തു. സാമൂഹിക സന്നദ്ധ മേഖലയില്‍ സ്തുത്യര്‍ഹമായ സേവനമാണ് മണപ്പുറം ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നടത്തുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മണപ്പുറം ഫൗണ്ടേഷന്‍ സി.ഇ.ഒ ജോര്‍ജ് ഡി ദാസ് പദ്ധതി സമര്‍പ്പണം നടത്തി. ആദര്‍ശ് ചാരിറ്റബിള്‍ ട്രസ്റ്റ് സെക്രട്ടറി പി. ആര്‍ മഹാദേവന്‍, ട്രഷറര്‍ സി. വി ഇഗ്‌നേഷ്യസ്, പ്രിന്‍സിപ്പാള്‍ എസ്. അശ്വിനികുമാര്‍ എന്നിവര്‍ പങ്കെടുത്തു.




Sharing is Caring