മഹാരാഷ്ട്രയില്‍ 17 സീറ്റില്‍ മത്സരിക്കാനൊരുങ്ങി കോണ്‍ഗ്രസ്

മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് 17 സീറ്റില്‍ മത്സരിക്കാൻ തീരുമാനിച്ചു. ഇന്നലെ എ.ഐ.സി.സി ആസ്ഥാനത്ത് നടന്ന സ്‌ക്രീനിംഗ് കമ്മിറ്റിയിലാണ് പാർട്ടി അംഗീകാരം നല്‍കിയത്.മഹാരാഷ്ട്രയിലെ ബി.ജെ.പി മുന്നണിയില്‍ സീറ്റ് വിഭജനത്തില്‍ ഇനിയും തീരുമാനമായില്ല.

മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് മത്സരിക്കുന്ന 17 സീറ്റില്‍ 7 എണ്ണം പട്ടിക ജാതി -പട്ടിക വർഗവിഭാഗത്തിലെ നേതാക്കളാണ്. പിസിസി അധ്യക്ഷൻ നാനോ പട്ടോളെ കൂടി മത്സരിക്കണമെന്നാണ് ദേശീയ നേതൃത്വത്തിന്‍റെ കാഴ്ചപ്പാട്. ഉദ്ധവ് താക്കറേ വിഭാഗം ശിവസേന,ശരത് പവാർ വിഭാഗം എൻസിപി എന്നിവരുമായി കോണ്‍ഗ്രസ് സീറ്റ് ധാരണയില്‍ എത്തി.

ഇൻഡ്യാ മുന്നണി സമവായത്തിന്‍റെ പാതയില്‍ എത്തുമ്ബോഴും മഹാരാഷ്ട്ര എൻ ഡി എ യിലെ പ്രതിസന്ധി അവസാനിച്ചിട്ടില്ല. ബി.ജെ.പി ഉറപ്പ് നല്‍കുന്ന 5 സീറ്റ് കൊണ്ട് തൃപ്തരല്ല അജിത് പവാർ പക്ഷ എൻ.സി.പി.

12 സീറ്റിലധികം ഏക്‌നാഥ് ഷിൻഡേ വിഭാഗത്തിനു ഉറപ്പ് നല്‍കിയതിനാല്‍ അവർ ഒത്തുതീർപ്പിന്‍റെ പാതയിലാണ്.ഇന്നലെ രാജിവച്ച കേന്ദ്ര മന്ത്രി പശുപതി പരസ് ഇൻഡ്യാ മുന്നണിയുടെ ഭാഗമാകും. ബിഹാറില്‍ ലോക്സഭയില്‍ ഒരു സീറ്റ് ആണ് വാഗ്ദാനം

Spread the love

Leave a Reply

Your email address will not be published. Required fields are marked *