മാവോ ബന്ധം: ഇബ്രാഹിമിനെ റിമാന്‍ഡ് ചെയ്തു

തിക്കോടി: മാവോവാദി ബന്ധം ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്ത വയനാട് മേപ്പാടി മുക്കില്‍പ്പീടിക നേര്‍ച്ചക്കണ്ടി വീട്ടില്‍ ഇബ്രാഹിം എന്ന ബാബുവിനെ (62) കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി വി ഭാസ്‌കരന്‍ ആഗസ്ത് 13 വരെ റിമാന്‍ഡ് ചെയ്തു.

യു എ പി എ 10, 13 വകുപ്പുകളാണ് ഇദ്ദേഹത്തിനെതിരെ ചുമത്തിയത്. മാവോവാദി അന്വേഷണത്തിന്റെ ഭാഗമായി തിരച്ചില്‍ നടത്തുന്നതിനിടയില്‍ കോഴിക്കോട്ട് വെച്ചാണ് ഇബ്രാഹിം പോലീസ് പിടിയിലായത്. ഒന്നര വര്‍ഷത്തോളം തിക്കോടിയിലെ പച്ചക്കറിക്കടയില്‍ ഇയാള്‍ ജോലിചെയ്തിരുന്നു. കോയമ്പത്തൂരില്‍ അറസ്റ്റിലായ മാവോവാദി നേതാവ് രൂപേഷ്, ഭാര്യ ഷൈന, സുഹൃത്ത് അനൂപ് മാത്യു എന്നിവരുമായി ഏകദേശം പത്ത് വര്‍ഷത്തോളം ഇയാള്‍ക്ക് പരിചയമുണ്ട്.

മുമ്പ് വയനാട്ടിലെ നിരവധി സമരങ്ങളില്‍ പങ്കെടുത്ത ഇബ്രാഹിം പഴയ നക്‌സലൈറ്റ് പ്രവര്‍ത്തകനുമായിരുന്നത്രെ. കൂടുതല്‍ അന്വേഷണത്തിന് അടുത്ത ദിവസം പോലീസ് കസ്റ്റഡിയില്‍ വാങ്ങുമെന്ന് വടകര ഡിവൈഎസ്പി എം പ്രദീപ്കുമാര്‍ പറഞ്ഞു. പയ്യോളി സിഐ കെ സി. സുഭാഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *