ബാങ്ക് ഓഫീസര്‍മാരുടെ പണിമുടക്ക് പിന്‍വലിച്ചു

തിരുവനന്തപുരം: ബാങ്ക് ഓഫീസര്‍മാര്‍ ബുധനും വ്യാഴവും നടത്താനിരുന്ന പണിമുടക്ക് പിന്‍വലിച്ചു. മന്ത്രി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്.

ധനലക്ഷ്മി ബാങ്ക് ഓഫീസേഴ്‌സ് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറി പി വി മോഹനനെ പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ചായിരുന്നു സമരം പ്രഖ്യാപിച്ചിരുന്നത്. ചര്‍ച്ചയില്‍ മോഹനന്റെ പിരിച്ചുവിടല്‍ മരവിപ്പിക്കാന്‍ ധാരണയായെന്നും എന്നാല്‍ ജോലിയില്‍ പ്രവേശിപ്പിക്കുന്നത് രണ്ടുമാസം കഴിഞ്ഞ് പ്രശ്‌നം പുനഃപരിശോധിച്ചതിന് ശേഷമേ ഉണ്ടാവുകയുള്ളൂ എന്നും ആഭ്യന്തരമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ധനലക്ഷ്മി ബാങ്ക് ഓഫീസര്‍മാര്‍ നടത്തിവന്ന സമരവും പിന്‍വലിച്ചു. സമരവുമായി ബന്ധപ്പെട്ട് ഓഫീസര്‍മാര്‍ക്കെതിരെയുണ്ടായ നടപടികളും നിര്‍ത്തിവെയ്ക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *