ഭീകരാക്രമണ സാധ്യതയെന്ന്​ ഇന്‍റലിജന്‍സ്​ മുന്നറിയിപ്പ്

ന്യൂഡല്‍ഹി: രാജ്യത്ത്​ ഭീകരാക്രമണ സാധ്യതയെന്ന്​ ഇന്‍റലിജന്‍സ്​ മുന്നറിയിപ്പ്​. ഇതേ തുടര്‍ന്ന്​ ഗോവ സര്‍ക്കാര്‍ ജാഗ്രത നിര്‍ദേശം നല്‍കി. മല്‍സ്യബന്ധന ബോട്ടുകളിലൂടെ ഭീകരവാദികളെത്താന്‍ സാധ്യതയുള്ളതായാണ്​ രഹസ്യാന്വേഷണ എജന്‍സികളുടെ മുന്നറിയിപ്പ്​.

ഗോവയിലെ കടലോരത്ത്​ സ്ഥിതി ചെയ്യുന്ന കാസിനോകള്‍, ജലവിനോദ കേന്ദ്രങ്ങള്‍ എന്നിവക്ക്​ മുന്നറിയിപ്പ്​ നല്‍കിയതായി ഗോവ തുറമുഖ വകുപ്പ്​ മന്ത്രി ജയേഷ്​ സാല​ഗാനോക്കര്‍ അറിയിച്ചു. പടിഞ്ഞാറന്‍ തീരത്ത്​ ഭീകരാക്രമണത്തിന്​ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ എജന്‍സി റിപ്പോര്‍ട്ട്​ തീരരക്ഷാ സേന പങ്കുവെച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുന്നറിയിപ്പ്​ ഗോവയെ മാത്രം ലക്ഷ്യംവെച്ചുള്ളതല്ലെന്നാണ്​ സൂചന. മും​ൈബ, ഗുജറാത്ത്​ തീരങ്ങളിലും ആക്രമണമു​ണ്ടായേക്കാമെന്നാണ്​ റിപ്പോര്‍ട്ടുകളെന്നും തുറമുഖ വകുപ്പ്​ മന്ത്രി പറഞ്ഞു. നേരത്തെ പാകിസ്​താന്‍ പിടിച്ചെടുത്ത ഇന്ത്യയില്‍ നിന്നുള്ള മല്‍സ്യബന്ധന ബോട്ട്​ വിട്ടയച്ചിരുന്നു. തിരികെയെത്തുന ഇൗ ബോട്ടില്‍ ഭീകരവാദികള്‍ ഉണ്ടായേക്കാമെന്നാണ്​ അന്വേഷണ എജന്‍സികളുടെ മുന്നറിയിപ്പ്​.

Spread the love

Leave a Reply

Your email address will not be published. Required fields are marked *