വിദേശ സഞ്ചാരികളെ ശല്യപ്പെടുത്തി ; ഗോവയില്‍ ആറു വനിതകള്‍ അറസ്റ്റില്‍


പനാജി: ഗോവ ബീച്ചില്‍ വിദേശ സഞ്ചാരികളെ ശല്യപ്പെടുത്തിയ ആറു വനിതകളെ പൊലീസ് അറസ്റ്റ് ചെയ്തു. ബീച്ചില്‍ വസ്ത്രവില്‍പന നടത്തുന്ന സ്ത്രീകളെയാണ് അറസ്റ്റ് ചെയ്തത്. വിദേശ വിനോദ സഞ്ചാരികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റു ചെയ്തത്.


ബീച്ചില്‍ വിശ്രമിക്കുകയായിരുന്ന വിദേശ സഞ്ചാരികളുടെ സമീപമെത്തിയ സ്ത്രീകളോട് സാധനങ്ങള്‍ ഒന്നും വേണ്ടെന്ന് അറിയിച്ചെങ്കിലും മടങ്ങാന്‍ അവര്‍ തയാറായില്ല.


ശല്യം തുടര്‍ന്നതോടെ വിദേശ സഞ്ചാരികള്‍ പൊലീസിനോട് പരാതിപ്പെടുകയായിരുന്നു. സമീപകാലത്ത് ഇത്തരം സംഭവങ്ങള്‍ വര്‍ധിച്ചുവരികയാണെന്നും നടപടി ശക്തമാക്കുമെന്നും പൊലീസ് അറിയിച്ചു.



Sharing is Caring