കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍മാരടക്കം 190 പേര്‍ നിരീക്ഷണത്തില്‍

കോഴിക്കോട്: കോവിഡ് രോഗിയുമായി സമ്പര്‍ക്കമുണ്ടായതിനെത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ 190 ആരോഗ്യപ്രവര്‍ത്തകര്‍ നിരീക്ഷണത്തില്‍. ഗൈനക്കോളജി, ജനറല്‍ സര്‍ജറി, കാര്‍ഡിയാക് സര്‍ജറി, പീഡിയാട്രിക് സര്‍ജറി, ന്യൂറോ സര്‍ജറി, പ്‌ളാസ്റ്റിക് സര്‍ജറി, യൂറോളജി, അനസ്‌തേഷ്യ
വിഭാഗങ്ങളില്‍നിന്നായി 107 ഡോക്ടര്‍മാര്‍, 42 നഴ്സുമാര്‍, 41 പാരാമെഡിക്കല്‍ സ്റ്റാഫ്, എക്‌സ്റേ, ഇ.സി.ജി. സ്‌കാനിങ് വിഭാഗങ്ങളിലെ ടെക്നീഷ്യന്മാരടക്കം 190-ലേറെ ആരോഗ്യപ്രവര്‍ത്തകരാണ് നിരീക്ഷണത്തിലായത്. ഇതില്‍ 120 പേരുടെ സ്രവം പരിശോധനയ്ക്കായി ശേഖരിച്ചു. എല്ലാവരും വീടുകളിലും മറ്റുമായി സ്വയം നിരീക്ഷണത്തിലാണ്.പ്രസവത്തിനായി മേയ് 24-ന് പുലര്‍ച്ചെ മാതൃശിശുസംരക്ഷണ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കപ്പെട്ട 28-കാരിക്ക് വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ചിരുന്നു. പ്രസവശേഷം രക്തസ്രാവത്തെത്തുടര്‍ന്ന് ഗുരുതരാവസ്ഥയിലായതോടെ കാര്‍ഡിയോ തൊറാസിക് സര്‍ജന്‍ ഉള്‍പ്പെടെ ഡോക്ടര്‍മാര്‍ രാത്രി എട്ടരവരെ തിയേറ്ററില്‍ ഇവരെ പരിചരിച്ചു. പത്തോളം വകുപ്പുകളില്‍ ചികിത്സ തേടിയതിനാല്‍ കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകര്‍ ഇവരുമായി സമ്പര്‍ക്കത്തിലായി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *