തദ്ദേശതിരഞ്ഞെടുപ്പ് രണ്ടുഘട്ടങ്ങളിലായി ഒക്ടോബർ അവസാനം

തിരുവനന്തപുരം : തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഒക്ടോബർ അവസാനം രണ്ടുഘട്ടങ്ങളിലായി നടക്കും. കോവിഡ് രോഗബാധ തുടരുകയാണെങ്കിൽ പ്രോട്ടോക്കോൾ പാലിച്ചും മുൻകരുതലുകളെടുത്തും വോട്ടെടുപ്പ് നടത്താനാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ ആലോചന. നവംബർ 12-നുമുമ്പ് പുതിയ ഭരണസമിതി ചുമതലയേൽക്കേണ്ടതിനാൽ തിരഞ്ഞെടുപ്പ് നീട്ടിവെക്കാനാവില്ല.സെപ്റ്റംബറിൽ വിജ്ഞാപനം പുറത്തിറക്കാനാണ് ലക്ഷ്യം. വോട്ടർപ്പട്ടിക പ്രസിദ്ധീകരിക്കുന്നതിന് സമയക്രമം ശനിയാഴ്ച തീരുമാനിക്കും.പേരുചേർക്കാൻ ഒരിക്കൽക്കൂടി അവസരമുണ്ട്.2015-ലെ തദ്ദേശ തിരഞ്ഞെടുപ്പിന് ഉപയോഗിച്ച വോട്ടർപട്ടിക പുതുക്കിയാണ് ഉപയോഗിക്കുന്നത്.

തിരഞ്ഞെടുപ്പ് നടക്കുന്നത്
ജില്ലാ പഞ്ചായത്ത് 14

ബ്ലോക്ക്‌ പഞ്ചായത്ത് 152

ഗ്രാമപ്പഞ്ചായത്ത് 941

മുനിസിപ്പാലിറ്റി 86

കോർപ്പറേഷൻ 6.

Spread the love

Leave a Reply

Your email address will not be published. Required fields are marked *