RYF;പരിസ്ഥിതി ദിനാചരണ പരിപാടി നടത്തി


കോഴിക്കോട്:റവലൂഷണറി യൂത്ത് ഫ്രണ്ട് RYF ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണ പരിപാടി നടത്തി. ജില്ലയിൽ 1000 വൃക്ഷത്തൈ കൾ വെച്ച് പിടിപ്പിക്കുന്ന “പച്ച വിരിക്കാം പ്രതിരോധിക്കാം ” എന്ന സന്ദേശമുയർത്തിപ്പിടിച്ച് നടത്തുന്ന പരിപാടിയുടെ ജില്ലാ തല ഉദ്ഘാടനം അരിക്കുളത്ത് വൃക്ഷത്തൈ വിതരണം ചെയ്ത് കൊണ്ട് എൻ.കെ. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ജില്ല പ്രസിഡണ്ട് രാജൻ ചെറുവാട്ടിൽ അധ്യക്ഷത വഹിച്ചു.ഇടച്ചേരി കുഞ്ഞിക്കണ്ണൻ, വിൽസൺ ജോൺ പുതുപ്പാടി, റഷീദ് പുളിയഞ്ചേരി തുടങ്ങിയവർ സംസാരിച്ചു.




Sharing is Caring