കോണ്‍ഗ്രസ്​ ബന്ധം: കേന്ദ്ര കമ്മിറ്റിയില്‍ അന്തിമ തീരുമാനമായില്ല

ന്യൂ​ഡ​ല്‍ഹി: ക​ണ്ണൂ​ര്‍ പാ​ര്‍​ട്ടി കോ​ണ്‍​ഗ്ര​സി​ല്‍ അ​വ​ത​രി​പ്പി​ക്കാ​നു​ള്ള ക​ര​ട്​ രാ​ഷ്​​ട്രീ​യ പ്ര​മേ​യ​ത്തി​െന്‍റ രൂ​പ​രേ​ഖ​യി​ല്‍ കോ​ണ്‍​ഗ്ര​സ്​ ബ​ന്ധം തു​ട​രു​ന്ന​ത്​ സം​ബ​ന്ധി​ച്ച്‌​ അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കാ​നാ​ക​ാ​തെ മൂ​ന്നു​ദി​വ​സം നീ​ണ്ട കേ​ന്ദ്ര ക​മ്മി​റ്റി യോ​ഗം അ​വ​സാ​നി​ച്ചു. കോ​ണ്‍ഗ്ര​സ് ബ​ന്ധം തു​ട​രു​ന്ന​തി​ലെ എ​തി​ര്‍​പ്പ്​്​ കേ​ര​ള ഘ​ട​കം ആ​വ​ര്‍​ത്തി​ച്ചു.

2018ലെ ​ഹൈ​ദ​രാ​ബാ​ദ്​ പാ​ര്‍​ട്ടി കോ​ണ്‍​ഗ്ര​സ്​ അം​ഗീ​ക​രി​ച്ച ന​യം മാ​റ്റു​മോ എ​ന്ന്​ ഈ ​ഘ​ട്ട​ത്തി​ല്‍ പ​റ​യാ​നാ​കി​ല്ലെ​ന്ന്​ കേ​ന്ദ്ര ക​മ്മി​റ്റി യോ​ഗം അ​വ​സാ​നി​ച്ച​തി​ന്​ പി​ന്നാ​ലെ പാ​ര്‍​ട്ടി ജ​ന​റ​ല്‍ സെ​ക്ര​ട്ടി സീ​താ​റാം​ യെ​ച്ചൂ​രി ഞാ​യ​റാ​ഴ്​​ച മാ​ധ്യ​മ​ങ്ങ​ളോ​ട്​ പ​റ​ഞ്ഞു. കേ​ന്ദ്ര ക​മ്മി​റ്റി യോ​ഗ​ത്തി​ല്‍ കീ​ഴ്‌​വ​ഴ​ക്ക​ങ്ങ​ള്‍ ലം​ഘി​ച്ച്‌ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ സം​സാ​രി​ച്ചെ​ന്ന മാ​ധ്യ​മ റി​പ്പോ​ര്‍ട്ടു​ക​ള്‍ വ​സ്തു​ത​വി​രു​ദ്ധ​മാ​ണെ​ന്നും പോ​ളി​റ്റ്ബ്യൂ​റോ അം​ഗ​ങ്ങ​ള്‍ക്ക് കേ​ന്ദ്ര ക​മ്മി​റ്റി​യി​ല്‍ സം​സാ​രി​ക്കാ​ന്‍ പ്ര​ത്യേ​ക അ​നു​മ​തി വേ​ണ​മെ​ന്നും യെ​ച്ചൂ​രി കൂ​ട്ടി​ച്ചേ​ര്‍ത്തു.

രാ​ഷ്​​ട്രീ​യ പ്ര​മേ​യ​ത്തി​െന്‍റ ക​ര​ട് ത​യാ​റാ​ക്കാ​ന്‍ ന​വം​ബ​ര്‍ 13, 14 തീ​യ​തി​ക​ളി​ല്‍ പൊ​ളി​റ്റ്ബ്യൂ​റോ ചേ​രും, ജ​നു​വ​രി​യി​ല്‍ കേ​ന്ദ്ര ക​മ്മി​റ്റി​യും. കോ​ണ്‍ഗ്ര​സ്​ ബ​ന്ധം തു​ട​രു​ന്ന​തി​ല്‍ വീ​ണ്ടും വി​ശ​ദ​മാ​യ ച​ര്‍ച്ച​യു​ണ്ടാ​കും.

പാ​ര്‍ട്ടി കോ​ണ്‍ഗ്ര​സി​ന് ര​ണ്ടു​മാ​സം മു​മ്ബ് ക​ര​ട് കീ​ഴ്ഘ​ട​ക​ങ്ങ​ളി​ലെ ച​ര്‍ച്ച​ക്കാ​യി അ​യ​ക്കും. ഹൈ​ദ​രാ​ബാ​ദ്​ പാ​ര്‍​ട്ടി കോ​ണ്‍​ഗ്ര​സി​ന് തൊ​ട്ടു​മു​മ്ബും കോ​ണ്‍​ഗ്ര​സ് ബ​ന്ധം സം​ബ​ന്ധി​ച്ച്‌ പാ​ര്‍​ട്ടി​യി​ല്‍ ഭി​ന്ന​ത രൂ​ക്ഷ​മാ​യി​രു​ന്നു. ഒ​ടു​വി​ല്‍ കോ​ണ്‍​ഗ്ര​സു​മാ​യി ധാ​ര​ണ വേ​ണ​മെ​ന്ന സീ​താ​റാം യെ​ച്ചൂ​രി​യു​ടെ നി​ല​പാ​ടി​ന്​ അം​ഗീ​കാ​രം ല​ഭി​ക്കു​ക​യാ​ണു​ണ്ടാ​യ​ത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *