തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവര്‍ഷം ഒക്ടോബര്‍ 26 മുതല്‍ പെയ്തിറങ്ങുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഒക്ടോബര്‍ ഒന്നിന് തുടങ്ങേണ്ട തുലാമഴ ന്യൂനമര്‍ദങ്ങളും ചക്രവാതച്ചുഴിയെയും തുടര്‍ന്ന് 26 ദിവസം വൈകിയാണ് കേരളത്തിലെത്തുന്നത്.
ഇതിെന്റ ഭാഗമായി അടുത്ത 48 മണിക്കൂര്‍ ശക്തവും അതിശക്തവുമായ മഴയാണ് സംസ്ഥാനത്ത് പ്രവചിച്ചിരിക്കുന്നത്. തിങ്കളാഴ്ച ആലപ്പുഴ, കണ്ണൂര്‍, കാസര്‍കോട് ഒഴികെ 11 ജില്ലകളും യെല്ലോ അലര്‍ട്ടിലാണ്. തെക്കേ ഇന്ത്യയിലും ബംഗാള്‍ ഉള്‍ക്കടലിലും വടക്കു കിഴക്കന്‍ കാറ്റിെന്റ വരവിെന്റ ഫലമായി 28 വരെ ശക്തമായ കാറ്റാണ് പ്രതീക്ഷിക്കുന്നത്.