ഔഷധ ഗുണങ്ങളടങ്ങിയ തണ്ണിമത്തൻ ……

വേനൽക്കാലത്തെ താരമായി കാണാറുള്ള തണ്ണിമത്തൻ ശരീരത്തിന് ഊർജം പകരുന്ന ഒരു പഴവർഗ്ഗമാണ്. മിക്കവരും ദാഹശമനത്തിനായി ഉപയോഗിക്കുന്നത് തണ്ണിമത്തൻറെ ചുവന്ന ഭാഗമാണ്. എന്നാൽ ഇതിൽ ആരോഗ്യഗുണം പ്രധാനം ചെയ്യുന്ന മാറ്റൊന്നുണ്ട് എന്താണെന്നറിയാമോ?? ചുവന്ന ഭാഗത്തിന് ശേഷം കണ്ടുവരുന്ന വെള്ള ഭാഗമാണ് ആ കേമൻ. ഈ വെളുത്ത ഭാഗത്ത് വൈറ്റമിന്‍ സി, വൈറ്റമിന്‍ ബി6, വൈറ്റമിന്‍ എ, മഗ്നീഷ്യം, സിങ്ക്, പൊട്ടാസ്യം എന്നിവ അടങ്ങിയിട്ടുണ്ട്. തണ്ണിമത്തൻറെ ചില ഔഷധ ഗുണങ്ങൾ ഒന്നു നോക്കിയാലോ ..

ബിപി കുറയ്ക്കാനുള്ള സ്വാഭാവികമരുന്നാണ് തണ്ണിമത്തന്‍ തോട്. ഹൈ ബിപിയുള്ളവര്‍ക്ക് ഇത് കഴിക്കുന്നത് നല്ലതാണ്. ഇതിലെ മഗ്നീഷ്യമാണ് ഈ ഗുണം നല്‍കുന്നത്. സുഗമമായ മൂത്രവിസര്‍ജനത്തിന് ഇത് സഹായിക്കും. ഇതുകൊണ്ടുതന്നെ കിഡ്‌നി പ്രവര്‍ത്തനത്തിന്, കിഡ്‌നിയുടെ ആരോഗ്യത്തിന് ഏറെ സഹായകമാണ് .ഇതിൻറെ ഉപയോഗം ഉദ്ധാരണപ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാന്‍ സഹായിക്കുന്നതാണ്. തൊണ്ടിലെ സിട്രുലിന്‍ എന്ന ഘടകമാണ് ഇതിന് കാരണമാകുന്നത്.

ഇതിൽ സെക്‌സ് ഗുണങ്ങള്‍ക്കു സഹായിക്കുന്ന ധാരാളം ഘടകങ്ങള്‍ ഉണ്ട്. ശരീരത്തിലെ രക്തസഞ്ചാരം സുഗമമായി നടത്താന്‍ ഈ ഭാഗം സഹായിക്കുന്നു. ഇതുകൊണ്ടുതന്നെ ഹൃദയം, തലച്ചോറ് തുടങ്ങിയവയ്ക്കു നല്ലതാണ്.തണ്ണിമത്തന്‍ തൊണ്ടില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുമുണ്ട്. ഇതുകൊണ്ടുതന്ന ദഹനേന്ദ്രിയത്തിന്റെ ആരോഗ്യത്തിന് ഇത് ഏറെ ഗുണകരമാണ്. തടി കുറയ്ക്കാനും തണ്ണിമത്തന്‍ തോടു സഹായിക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *