ഓണംകേറാ മൂലയല്ല അഭിമാനമാണ് തിരുവമ്പാടി”; ധ്യാനിന് മറുപടിയുമായി ലിന്‍റോ ജോസഫ്

Dhyan Sreenivasan: ഇപ്പോ ഞാൻ ഫാമിലി ഗ്രൂപ്പീന്ന് പുറത്താണ്; ഉടൻ ആഡ് ചെയ്യും; ഇനി നല്ലകുട്ടിയായിരിക്കും: ധ്യാൻ ശ്രീനിവാസൻ
‘മുഖം കണ്ടാല്‍ അറിയുമോ സകല ഉടായിപ്പും കയ്യിലുണ്ടെന്ന്’; ധ്യാന്‍ ശ്രീനിവാസന്റെ കുട്ടിക്കാല ചിത്രത്തെ ട്രോളി സോഷ്യല്‍മീഡിയ
Dhyan Sreenivasan : ശ്രീനിവാസന്റെ പുത്രനാണെന്ന പേരില്‍ കേള്‍ക്കാന്‍ കുറച്ചാളുണ്ടാകും; എന്നുകരുതി ഇമ്മാതിരി വര്‍ത്താനം പറയരുത്; രൂക്ഷ വിമര്‍ശനവുമായി ഡോ.ഷിംന അസീസ്
തിരുവമ്പാടി മേഖലയെ കുറിച്ച് മോശമായി സംസാരിച്ച നടന്‍ ധ്യാന്‍ ശ്രീനിവാസനെതിരെ വിമര്‍ശനവുമായി ലിന്റോ ജോസഫ് എംഎല്‍എ. ഒരു മലയോര മേഖലയില്‍ ഉണ്ടാവാനിടയുള്ള വികസന മുരടിപ്പില്‍ നിന്ന് ഒന്നായി ചേര്‍ന്ന് ഈ നാടിനെ കൈ പിടിച്ചുയര്‍ത്തിയവരാണ് തിരുവമ്പാടിക്കാര്‍.
മത സഹോദര്യത്തിന് കേള്‍വി കേട്ട, അത്യുന്നതമായ സാംസ്‌കാരിക മണ്ഡലമുള്ള, പ്രകൃതി അതിന്റെ സര്‍വ്വാഭരണ ഭൂഷിതയായ ആ നാട് തങ്ങള്‍ക്ക് അത്രമേല്‍ പ്രിയപ്പെട്ടതാണെന്നും ലിന്റോ ജോസഫ് പറഞ്ഞു.

ഏത് സാഹചര്യത്തിലാണ് ഇത്തരമൊരു പരാമര്‍ശം നടത്തിയതെന്ന് ധ്യാന്‍ വ്യക്തമാക്കണമെന്നും പ്രദേശത്തെക്കുറിച്ചുള്ള പ്രസ്‌താവന തിരുത്താന്‍ തയ്യാറാകണമെന്നും ലിന്റോ ജോസഫ് ആവശ്യപ്പെട്ടു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *