അയര്‍ലന്‍ഡിനെതിരായ ട്വന്‍റി-20 പരമ്പരയ്ക്ക് നാളെ തുടക്കം

അയര്‍ലന്‍ഡിനെതിരായ ട്വന്‍റി-20 പരമ്ബരയ്‌ക്ക് നാളെ തുടക്കമാകും. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരമുള്ളതിനാല്‍ യുവതാരങ്ങളുമായിട്ടാണ് ഇന്ത്യ പരമ്ബരയ്‌ക്ക്‌ ഇറങ്ങുന്നത്. ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ പരമ്ബരയിലെ ആദ്യ രണ്ട് മത്സരങ്ങളും പരാജയപ്പെട്ടതോടെ ഉമ്രാന്‍ മാലിക്ക് ഉള്‍പ്പെടെയുളള പുതുമുഖ താരങ്ങള്‍ക്ക്അരങ്ങേറ്റത്തിനുള്ള അവസരം ലഭിച്ചിരുന്നില്ല.

ഹാര്‍ദിക് പാണ്ഡ്യയുടെ നായകനായുള്ള അരങ്ങേറ്റമാണ് അയര്‍ലന്‍ഡ് പരമ്ബരയില്‍ ശ്രദ്ധേയം.ഹാര്‍ദിക്കിന് പുറമെ ഓപ്പണര്‍മാരായ റിതുരാജ് ഗെയ്‌ക്വാദ്, ഇഷാന്‍ കിഷന്‍, വെറ്ററന്‍ താരം ദിനേശ് കാര്‍ത്തിക് എന്നിവര്‍ ആദ്യ ഇലവനില്‍ ഇടം പിടിക്കും. മലയാളി താരം സഞ്‌ജു സാംസണ്‍ ആദ്യ മത്സരം കളിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് കാര്‍ത്തിക്കിനെ പരിഗണിക്കുമെന്നതിനാല്‍ മൂന്നാം നമ്ബര്‍ ബാറ്ററുടെ റോളിലാകും സഞ്‌ജു ഇറങ്ങുക. എങ്കിലും ദീപക് ഹൂഡ, രാഹുല്‍ ത്രിപാഠി എന്നിവരുടെ വെല്ലുവിളി മറികടക്കേണ്ടി വരും.

മാസങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തുന്ന സഞ്‌ജു സാംസണും, കൈക്കുഴയ്‌ക്കേറ്റ പരിക്കില്‍ നിന്ന് മുക്‌തനായി തിരിച്ചെത്തുന്ന സൂര്യകുമാര്‍ യാദവിനും ഈ പരമ്ബര ഏറെ നിര്‍ണായകമാണ്. സഞ്‌ജു സാംസണെ സംബന്ധിച്ച്‌ ടി20 ലോകകപ്പില്‍ ഇടം നേടുന്നതിനുള്ള അവസാന അവസരമായിരിക്കും അയര്‍ലന്‍ഡിനെതിരായ പരമ്ബര.

ടെസ്റ്റ് പരമ്ബരയ്‌ക്കായി ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് ഇംഗ്ലണ്ടിലായതിനാല്‍ എന്‍സിഎ തലവന്‍ വിവിഎസ് ലക്ഷ്‌മണാണ് അയര്‍ലന്‍ഡിനെതിരായ ഇന്ത്യന്‍ സംഘത്തെ പരിശീലിപ്പിക്കുക.

Spread the love

Leave a Reply

Your email address will not be published. Required fields are marked *