തമിഴ്നാട് സ്വദേശിയെ കുടിവെള്ള ടാങ്കിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.

ഇടുക്കി അടിമാലി മച്ചിപ്ലാവിൽ തമിഴ്നാട് സ്വദേശിയെ കുടിവെള്ള ടാങ്കിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട് ബോഡി സ്വദേശി ബാലമുരുകനാണ് മരിച്ചത്. കഴിഞ്ഞ ദിവസം മുതൽ ഇയാളെ കാണാനില്ലെന്ന് ബന്ധുക്കൾ പരാതിപ്പെട്ടിരുന്നു.
ബാലമുരുകനും മാതാവും താമസിച്ച് വന്നിരുന്നതിന് സമീപത്തെ ബഹുനില കെട്ടിടത്തിന് മുകളിലെ വാട്ടർ ടാങ്കിലാണ് മൃതദേഹം കാണപ്പെട്ടത്. അടിമാലി പോലീസെത്തി തുടർ നടപടികൾ സ്വീകരിച്ചു

സംസ്ഥാനത്ത് ട്രോളിങ് നിരോധനം നിലനിൽക്കെ കേരളത്തിലേക്ക് വൻതോതിൽ തമിഴ്നാട്ടിൽ നിന്ന് പഴകിയ മീൻ എത്തിക്കുന്നു. കൊല്ലം ആര്യങ്കാവിൽ 10,750 കിലോ പഴകിയ മീൻ ഭക്ഷ്യസുരക്ഷാ വിഭാഗം പിടികൂടി. ഇന്നലെ മൂന്ന് ലോറികളിലായി കൊണ്ടുവന്ന ചൂര മീനാണ് പിടികൂടിയത്.
ഇന്നലെ രാത്രി 11മണിയോടെ ആയിരുന്നു പരിശോധന.പരിശോധന ആരംഭിച്ച് മണിക്കൂറുകൾക്കകം തന്നെ ടൺ കണക്കിന് ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം പിടികൂടി.തമിഴ്നാട്ടിലെ നാഗപ്പട്ടണം കടലൂർ എന്നിവിടങ്ങളിൽ നിന്ന് പത്തനംതിട്ടയിലെ അടൂർ,കൊല്ലം കരുനാഗപ്പള്ളി,തിരുവനന്തപുരം ആലങ്കോട് എന്നിവിടങ്ങളിലേക്ക് വിൽപ്പനക്ക് കൊണ്ടുപോയ മീനാണ് ഭക്ഷ്യസുരക്ഷാ വിഭാഗം സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ സഹായത്തോടെ പിടികൂടിയത്.

മൂന്ന് ലോറികളിലായി കൊണ്ടുവന്ന ഭക്ഷ്യയോഗ്യമല്ലാത്ത 10750 കിലോ ചൂര പഴകിയ നിലയിൽ ആയിരുന്നു.പിടിച്ചെടുത്ത മത്സ്യം പഞ്ചായത്തിന്റെ സഹായത്തോടെ നശിപ്പിക്കും.
മീനിന്റെയും ഐസിന്റെയും സാംപിൾ ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. പിടിച്ചെടുത്ത മീനുകൾ പഴുത്തളിഞ്ഞവയും പൂപ്പൽ ബാധിച്ചവയുമാണെന്ന് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *