തിരുവനന്തപുരം: ബി ജെ പിയെ പ്രീണിപ്പിച്ച് വോട്ട് തട്ടാന്‍ സുധീരന്‍ ശ്രമിക്കുന്നതായി സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആരോപിച്ചു. ഈ ശ്രമത്തിന്റെ ഭാഗമായാണ് സുധിരന്‍ വാജ്‌പേയിയെ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിനോട് ഉപമിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ മതേതരത്വത്തിന്റെ ആണിക്കല്ല് തകര്‍ത്ത് വര്‍ഗീയ ധ്രൂവീകരണത്തിലൂടെയാണ് വാജ്‌പേയി പ്രധാനമന്ത്രിയായതെന്ന് സുധീരന്‍ ഓര്‍ക്കണം. സുധീരന്റെ അഭിപ്രായം രാജ്യത്തെ മതേതര അടിത്തറയ്ക്ക് നേരെയുള്ള വെല്ലുവിളിയാണെന്നും സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.