ഐപിഎല്ലിന്റെ ഏഴാം സീസണ്‍ കൊച്ചിയില്‍

download (3)കൊച്ചി: ഐ പി എല്ലിന്റെ ഏഴാം സീസണിനു കൊച്ചിയും വേദിയാകും. സീസണിലെ രണ്ടാംഘട്ട മത്സരങ്ങള്‍ കൊച്ചി കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍ നടക്കുമെന്നാണ് സൂചന. മേയ് 4നും 16നും ഇടയിലെ രണ്ടു മത്സരങ്ങളാകും കൊച്ചിയില്‍ നടക്കുന്നത്.
ബുധനാഴ്ച ചെന്നൈയില്‍ നടക്കുന്ന ഐ പി എല്‍ ഗവേണിംഗ് കൗണ്‍സില്‍ യോഗത്തിനു ശേഷം ഇക്കാര്യത്തില്‍ വ്യക്തതയുണ്ടാകുമെന്നാണ് സൂചന. ഏപ്രില്‍ 16 മുതല്‍ ജൂണ്‍ ഒന്നു വരെ യു എ ഇയിലും ഇന്ത്യയിലുമായാണ് ഐ പി എല്‍ മത്സരങ്ങള്‍ നടത്തുന്നത്.
കേരളത്തില്‍ തെരഞ്ഞെടുപ്പ് നേരത്തെ കഴിയുന്ന സാഹചര്യത്തിലാണ് മേയ് മാസത്തിലെ മത്സരങ്ങള്‍ക്ക് വേദിയാകാന്‍ സമ്മതമാരാഞ്ഞ് ബി സി സി ഐ, കെ സി എയ്ക്ക് കത്തയച്ചത്. ഇതേതുടര്‍ന്ന് കെ സി എ അധികൃതര്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, ജി സി ഡി എ ചെയര്‍മാന്‍ എന്‍ വേണുഗോപാല്‍ തുടങ്ങിയവരുമായി ചര്‍ച്ച നടത്തി. മത്സരങ്ങള്‍ക്കു സുരക്ഷയൊരുക്കാന്‍ സര്‍ക്കാരില്‍ നിന്നു പിന്തുണ ലഭിച്ചെന്ന് കെ സി എ പ്രസിഡന്റ് ടി സി മാത്യു അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *