കാസര്‍കോട്: സോളാര്‍ കേസില്‍ പ്രതിയായ സരിതയുടെ വഴിക്കാണ് നിയമം പോകുന്നതെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. കേസില്‍ മുഖ്യമന്ത്രിക്ക് പങ്കുള്ളതിനാലാണ് ഇത്തരമൊരു അവസ്ഥയെന്നും കേരളരക്ഷാ മാര്‍ച്ചിന്റെ ഭാഗമായി കാസര്‍കോട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പിണറായി പറഞ്ഞു.
സരിതയ്‌ക്കെതിരായ അറസ്റ്റുവാറണ്ട് മുക്കി അവരുടെ ജാമ്യത്തിന് സൗകര്യം ചെയ്തു കൊടുക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. നിയമം നിയമത്തിന്റെ വഴിയ്ക്ക് പോകുമെന്ന് ഇടയ്ക്കിടെ മുഖ്യമന്ത്രി പറയുന്നുണ്ട്. എന്നാല്‍ സരിതയുടെ കാര്യത്തില്‍ നിയമം അവരുടെ വഴിയ്ക്കാണ് പോകുന്നത്- പിണറായി പറഞ്ഞു
മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിം രാജ് സര്‍വീസില്‍ തിരിച്ച് കയറിയതിന് പിന്നില്‍ അസാധാരണമായി ചിലത് സംഭവിച്ചിട്ടുണ്ടെന്നും സലിംരാജിന് സര്‍വീസില്‍ തിരിച്ച് കയറാന്‍ മുഖ്യമന്ത്രിയുടെ താല്‍പര്യം ഒരു ഘടകമായോ എന്ന് പരിശോധിക്കണമെന്നും പിണറായി പറഞ്ഞു.