തന്റെ ആരോഗ്യനില ഗുരുതരമാണെന്ന് ബോളിവുഡ് മെഗാസ്റ്റാര്‍ അമിതാഭ് ബച്ചന്‍

images
തന്റെ കരള്‍ മുക്കാല്‍ ഭാഗവും നശിച്ചുപോയെന്നും 25 ശതമാനം കരള്‍ മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുള്ളൂവെന്നും ബച്ചന്‍ പറഞ്ഞു. ലിവര്‍ സിറോസിസിനെക്കുറിച്ചുള്ള ബോധവത്കരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.അവിചാരിതമായിട്ടാണ് ഹെപ്പറ്റിറ്റൈസ് ബി തന്നിലേക്ക് വന്നത്. 1982ല്‍ കൂലി എന്ന സിനിമയുടെ സെറ്റില്‍ വെച്ചുണ്ടായ അപകടത്തെതുടര്‍ന്ന് ധാരാളം രക്തം സ്വീകരിക്കേണ്ടി വന്നു. 200 ഡോണര്‍മാരില്‍ നിന്ന് ഏകദേശം 60 ബോട്ടില്‍ രക്തം തന്റെ ശരീരത്തില്‍ കയറ്റിയിട്ടുണ്ട്. ഇതിനുപിന്നാലെയാണ് രോഗബാധ പിടികൂടുന്നത്.ടിബി, ഹെപ്പറ്റൈറ്റിസ് ബി എന്നീ രോഗബാധയുള്ളവര്‍ രക്തം ദാനം ചെയ്യരുത്. കൂടാതെ, രക്തം സ്വീകരിക്കുമ്പോള്‍ കൃത്യമായി പരിശോധിച്ച് അണുബാധയൊന്നും ഇല്ലെന്ന് ഉറപ്പുവരുത്താര്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.



Sharing is Caring