സംസ്ഥാന സ്‌കൂള്‍ കായികമേള ലോഗോ പ്രകാശനം ചെയ്തു


thumbimage (1)
ഡിസംബര്‍ 5 മുതല്‍ എട്ടുവരെ കോഴിക്കോട്ട് നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ ലോഗോ മേയര്‍ വി.കെ.സി മമ്മത്‌കോയ പ്രകാശനം ചെയ്തു. മേയറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ കാലിക്കറ്റ് പ്രസ്‌ക്ലബ്ബ് പ്രസിഡണ്ട് കമാല്‍ വരദൂര്‍ ഏറ്റുവാങ്ങി. പുരുഷന്‍ കടലുണ്ടി എം.എല്‍.എ അധ്യക്ഷത വഹിച്ചു.പാലോറ ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഡ്രോയിങ് അധ്യാപകനായ പി. സതീഷ്‌കുമാര്‍ ആണ് ലോഗോ രൂപകല്‍പന ചെയ്തത്.ഡെപ്യൂട്ടി മേയര്‍ മീരാദര്‍ശക്, പി.ടി. അഷ്‌റഫ് പ്രസംഗിച്ചു. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ഗിരീഷ് ചോലയില്‍ സ്വാഗതവും കണ്‍വീനര്‍ പി.പി രാജന്‍ നന്ദിയും പറഞ്ഞു. സംഘാടകസമിതി ഭാരവാഹികളായ എം.കെ പ്രേമചന്ദ്രന്‍, പി. സോമശേഖരന്‍, വി.പി സുരേന്ദ്രന്‍ സംബന്ധിച്ചു.




Sharing is Caring