തനിക്കോ ഭാര്യക്കോ ഇന്ത്യ വിടാന്‍ ഉദ്ദേശ്യമില്ല:ബോളിവുഡ് താരം ആമിര്‍ഖാന്‍


images (1) അസഹിഷ്ണുതയെ സംബന്ധിച്ച പരാമര്‍ശം വിവാദമായതിനു പിന്നാലെ മറുപടിയുമായി ബോളിവുഡ് താരം ആമിര്‍ഖാന്‍ രംഗത്ത്. തനിക്കോ ഭാര്യക്കോ ഇന്ത്യ വിടാന്‍ ഉദ്ദേശ്യമില്ല. അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.രാജ്യത്ത് അസഹിഷ്ണുത വളര്‍ന്നുകൊണ്ടിരിക്കുകയാണെന്നും ഇന്ത്യയില്‍ ജീവിക്കാന്‍ ഭയമാകുന്നുവെന്നും ഭാര്യ പറയാറുണ്ടെന്ന് ആമിര്‍ കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെ, ആമിര്‍ പാകിസ്താനിലേക്ക് പോകൂ എന്നു പറഞ്ഞുകൊണ്ട് ബിജെപി നേതാക്കള്‍ രംഗത്തെത്തുകയായിരുന്നു.




Sharing is Caring