കെത്രിഎ ബ്രാന്‍ഡ്‌ ഐക്കണ്‍ ഓഫ്‌ കേരള പുരസ്‌കാരം മോഹന്‍ലാലിന്‌


mohan Lal (4)-720911 കേരള അഡ്വര്‍ടൈസിങ്‌ ഏജന്‍സീസ്‌ അസോസിയേഷന്‍ സംഘടിപ്പിച്ച കെ.ത്രി.എ ആഡ്‌ഫെസ്‌റ്റിന്റെ ബ്രാന്‍ഡ്‌ ഐക്കണ്‍ ഓഫ്‌ കേരള അവാര്‍ഡിന്‌ മോഹന്‍ലാല്‍ അര്‍ഹനായി. കേരള സര്‍ക്കാര്‍ ടെക്‌സ്‌റ്റൈല്‍, ജ്വല്ലറി, ഫുഡ്‌ പ്ര?ഡ്‌ക്‌ട്‌സ്‌, ഫിനാന്‍സ്‌ തുടങ്ങി വ്യത്യസ്‌തമായ രംഗങ്ങളിലൂടെ പരസ്യരംഗത്തിന്‌ നല്‍കിയ മികവുറ്റ സംഭാവനകള്‍ പരിഗണിച്ചാണ്‌ മോഹന്‍ലാലിനെ തെരഞ്ഞെടുത്തതെന്ന്‌ കെ.ത്രി.എ സംസ്‌ഥാന പ്രസിഡന്റ്‌ ജെയിംസ്‌ വളപ്പില അറിയിച്ചു.
ഈ മാസം 27ന്‌ വയനാട്‌ വൈത്തിരി വില്ലേജ്‌ റിസോര്‍ട്ടില്‍ നടക്കുന്ന ആഡ്‌ഫെസ്‌റ്റില്‍ മന്ത്രി എ.പി. അനില്‍കുമാര്‍ പുരസ്‌കാരം സമര്‍പ്പിക്കും. ആഡ്‌ഫെസ്‌റ്റ്‌ ചെയര്‍മാന്‍ പി.ടി. എബ്രഹാം പൊന്നാട അണിയിക്കും.




Sharing is Caring