മനുഷ്യര്‍ക്ക് മാത്രമല്ല, ഭൂമിയില്‍ ജീവിക്കാന്‍ എല്ലാ ജീവജാലങ്ങള്‍ക്കും അധികാരമുണ്ട് എന്ന് പറയുന്നുണ്ടെങ്കിലും അത് പലപ്പോഴും വാക്കുകളില്‍ ഒതുങ്ങുകയാണ് പതിവ്. തന്റെ സുഖ സൗഖ്യത്തിന് വേണ്ടി മാത്രം മനുഷ്യന്‍ വിശ്വാസങ്ങളെപ്പോവും വളച്ചൊടിക്കുന്നു. എന്തായാലും അത്തരത്തിലൊരു വിശ്വാസത്തിന്റെ പുറത്ത് കുറച്ച് മീനുകളുടെ ജീവിതം സുരക്ഷിതമായി.
കണ്ണൂര്‍ ജില്ലയിലെ ഇരിക്കൂര്‍ ചുഴലി ഭഗവതി ക്ഷേത്രത്തിലാണ് വിശ്വാസത്തിന്റെ പുറത്ത്, കോടതി സംരക്ഷണത്തിന്റെ കീഴില്‍ കുറച്ച് മീനുകള്‍ ജീവിക്കുന്നത്. പൊതുവെ ക്ഷേത്രകുളത്തിലെ മീനുകളെ ആരും പിടിച്ച് സാപ്പിടാറില്ല. മീന് വിഷ്ണു ദേവന്റെ അവതാരമായതുകൊണ്ട് തന്നെ അവയ്ക്ക് ദൈവത്തിന്റെ പരിവേഷമുണ്ട്. ഇനിയെങ്ങനും മീനിനെ പിടിക്കണമെന്ന് ആളുകള്‍ക്ക് തോന്നിയാലും ഇരിക്കൂര്‍ ചുഴലി ഭഗവതി ക്ഷേത്രത്തിലെ മീനിനെ തൊടാന്‍ കഴിയില്ല.

വിവാഹം നടക്കാത്ത യുവതികള്‍ ഈ കുളത്തിലെ മീനിന് ഭക്ഷണം കൊടുത്താല്‍ വിവാഹം നടക്കുമെന്നാണ് വിശ്വാസം. ക്ഷേത്രത്തിന് തൊട്ടുപിന്നിലൂടെ ഒഴുകുന്ന ഇരിക്കൂര്‍ പുഴയുടെ കടവിലാണ് മീനൂട്ടിനുള്ള മത്സ്യങ്ങളുള്ളത്. ഒരുമീറ്ററോളം നീളവും അഞ്ച് കിലോയോളം തൂക്കവുമുള്ള അപൂര്‍വയിനം മീനുകളാണിവ. മീനൂട്ടനെത്തുന്നവര്‍ ക്ഷേത്രത്തില്‍ നിന്ന് ലഭിക്കുന്ന അരിയും മലരുമാണ് മീനുകള്‍ക്ക് നിവേദിക്കുന്നത്.
ഇനിയധവാ അന്ധവിശ്വാസകള്‍ കുളത്തിലെ മീനിനെ പിടിക്കാന്‍ ശ്രമിച്ചാലും സാധ്യമല്ല. ഈ മീനുകളെല്ലാം കോടതി സംരക്ഷണത്തിലാണ് കഴിയുന്നത്. കടവില്‍ നിന്ന് മീനിനെ പിടിക്കരുതെന്ന് കോടതി ഉത്തരവുണ്ട്. മാത്രമല്ല ഈ കുളത്തിലെ മീനുകളെ കുറിച്ച് വിശ്വാസികള്‍ പല ഐതിഹ്യങ്ങളാണ് പുറത്തുവിടുന്നത്. എന്തായാലും വിശ്വാസത്തിന്റെ പുറത്ത് ഇങ്ങനെയൊരു ആനുകൂല്യം ലഭിച്ചതുകൊണ്ട് തന്നെ കുളത്തില്‍ മീനുകള്‍ പെറ്റുപെരുകുകയാണ്.
