എക്സ്ട്രാ ടൈമിലെ ഗോളില്‍ മുംബൈയെ തോല്‍പ്പിച്ച്‌ പുണെ

ഐ.എസ്.എല്ലില്‍ അയല്‍ക്കാര്‍ തമ്മിലുള്ള മത്സരത്തില്‍ പുണെയ്ക്ക് ആവേശ വിജയം. മഹാരാഷ്ട്ര ഡെര്‍ബി എന്ന് വിശേഷിപ്പിക്കുന്ന മത്സരത്തില്‍ എക്സ്ട്രാ ടൈമില്‍ നേടിയ ഗോളിലാണ് പുണെ എഫ്.സി മുംബൈ സിറ്റി എഫ്.സിയെ തോല്‍പ്പിച്ചത്. മിന്നുന്ന ഫോം തുടരുന്ന എമിലിയാനോ ആല്‍ഫാരോയാണ് പുണെയുടെ വിജശില്‍പ്പി.

കളി തുടങ്ങി 15-ാം മിനിറ്റില്‍ തന്നെ ബല്‍വന്ത് സിങ്ങിലൂടെ മുംബൈ ലീഡ് നേടിയതാണ്. എന്നാല്‍ 74-ാം മിനിറ്റില്‍ പെനാല്‍റ്റിയുടെ രൂപത്തില്‍ പുണെയ്ക്ക് സമനില ഗോള്‍ ലഭിച്ചു. പെനാല്‍റ്റിയുടെത്ത എമിലായനോ ആല്‍ഫാരോയ്ക്ക് പിഴച്ചില്ല. പിന്നീട് 93-ാം മിനിറ്റില്‍ ആല്‍ഫാരോ വീണ്ടും പുണെയുടെ രക്ഷക്കെത്തുകയായിരുന്നു.

കഴിഞ്ഞ മത്സരത്തില്‍ നിലവിലെ ജേതാക്കളായ കൊല്‍ക്കത്തയെ അവരുടെ തട്ടകത്തില്‍ പുണെ തകര്‍ത്തിരുന്നു. ഒന്നിനെതിരെ നാല് ഗോളിനായിരുന്നു പുണെയുടെ വിജയം. വിജയത്തോടെ മൂന്നു മത്സരങ്ങളില്‍ നിന്ന് പുണെയ്ക്ക് ആറു പോയിന്റായി.

You may also like ....

Leave a Reply

Your email address will not be published. Required fields are marked *