സി​പി​എം പ്ര​വ​ര്‍​ത്ത​ക​നെ മ​ര്‍​ദി​ച്ച സംഭവത്തില്‍ അ​സി​സ്റ്റ​ന്റ് ക​മ്മീ​ഷ​ണ​റെ മാ​റ്റി

സി​.പി​.എം പ്ര​വ​ര്‍​ത്ത​ക​നെ മ​ര്‍​ദി​ച്ച ക​ഴ​ക്കൂ​ട്ടം പോ​ലീ​സ് സ്റ്റേഷനിലെ അ​സി​സ്റ്റ​ന്റ് ക​മ്മീ​ഷ​ണ​റെ മാ​റ്റി. ക​ഴ​ക്കൂ​ട്ടം എ​സി​പി പ്ര​മോ​ദ് കു​മാ​റി​നെയാണ് ജി​ല്ലാ സ്പെ​ഷ​ല്‍ ബ്രാ​ഞ്ചി​ലേ​ക്കു മാ​റ്റിയത്. ഇ​ത​ട​ക്കം സം​സ്ഥാ​ന​ത്ത് 15 ഡി​വൈ​എ​സ്പി​മാ​രെ​യാ​ണു മാ​റ്റി​യ​ത്. മ​ര്‍​ദ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു നേ​ര​ത്തെ സി​വി​ല്‍ പോ​ലീ​സ് ഓ​ഫി​സ​ര്‍ മ​നു​വി​നെ സ​സ്പെ​ന്‍​ഡ് ചെ​യ്തി​രു​ന്നു.

ക്രൈം​ബ്രാ​ഞ്ച് ആ​സ്ഥാ​ന​ത്തെ അ​നാ​ലി​സി​സ് വിം​ഗി​ല്‍​നി​ന്ന് ആ​ര്‍.​ അ​നി​ല്‍​കു​മാ​റി​നെ ക​ഴ​ക്കൂ​ട്ട​ത്തു നി​യ​മി​ച്ചു. തി​രു​വ​ന​ന്ത​പു​രം ക​ണ്‍​ട്രോ​ള്‍​റൂം അ​സി​സ്റ്റ​ന്‍​റ് ക​മ്മീ​ഷ​ണ​ര്‍ വി.​സു​രേ​ഷ് കു​മാ​റി​നെ കൊ​ല്ലം ജി​ല്ലാ ക്രൈം ​റെ​ക്കാ​ര്‍​ഡ്സ് ബ്യൂ​റോ​യി​ലേ​ക്ക് മാ​റ്റി. അ​വി​ടെ നി​ന്ന് എം.​ആ​ര്‍.​സ​തീ​ഷ്കു​മാ​റി​നെ ക​ണ്‍​ട്രോ​ള്‍ റൂം ​അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​റാ​ക്കി​യും സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *