ആ​ര്‍​കെ ന​ഗ​റി​ല്‍ സ്ഥാ​നാ​ര്‍​ഥി​ത്വം പ്ര​ഖ്യാ​പി​ച്ച്‌ ടി.​ടി.​വി. ദി​ന​ക​ര​ന്‍

ആ​ര്‍​കെ ന​ഗ​ര്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ഐ​എ​ഡി​എം​കെ വി​മ​ത​പ​ക്ഷ സ്ഥാ​നാ​ര്‍​ഥി​യാ​യി ടി.​ടി.​വി. ദി​ന​ക​ര​ന്‍ മ​ത്സ​രി​ക്കും. വി​മ​ത​പ​ക്ഷ നേ​താ​വ് എ​സ്.​അ​ന്‍​പ​ഴ​ക​നാ​ണ് ഇ​ക്കാ​ര്യം ഒൗ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ച​ത്. പു​റ​ത്താ​ക്ക​പ്പെ​ട്ട നേ​താ​വ് വി.​കെ.​ശ​ശി​ക​ല​യു​ടെ അ​നു​വാ​ദ​ത്തോ​ടെ​യാ​ണ് ദി​നക​ര​ന്‍ മ​ത്സ​രി​ക്കു​ന്ന​തെ​ന്ന് അ​ന്‍​പ​ഴ​ക​ന്‍ അ​റി​യി​ച്ചു.

ഡി​സം​ബ​ര്‍ 21നാ​ണ് ആ​ര്‍​കെ ന​ഗ​ര്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. ത​മി​ഴ്നാ​ട് മു​ന്‍ മു​ഖ്യ​മ​ന്ത്രി ജ​യ​ല​ളി​ത​യു​ടെ മ​ര​ണ​ത്തോ​ടെ​യാ​ണ് ആ​ര്‍​കെ ന​ഗ​ര്‍ സീ​റ്റ് ഒ​ഴി​വു​വ​ന്ന​ത്. സീ​റ്റി​ലേ​ക്കു തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തി ഡി​സം​ബ​ര്‍ മു​പ്പ​ത്തൊ​ന്നി​നു​ള്ളി​ല്‍ പ്ര​തി​നി​ധി​യെ ക​ണ്ടെ​ത്ത​ണ​മെ​ന്ന് മ​ദ്രാ​സ് ഹൈ​ക്കോ​ട​തി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​നു നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു. ഇ​തേ​തു​ട​ര്‍​ന്നാ​ണ് ക​മ്മി​ഷ​ന്‍ തി​ടു​ക്ക​ത്തി​ല്‍ തി​യ​തി പ്ര​ഖ്യാ​പി​ച്ച​ത്. ഡി​സം​ബ​ര്‍ 24നാ​ണ് ഫ​ല​പ്ര​ഖ്യാ​പ​നം.

ഈ ​വ​ര്‍​ഷം ഏ​പ്രി​ലി​ല്‍ ഇ​വി​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ചി​രു​ന്നെ​ങ്കി​ലും രാ​ഷ്ട്രീ​യ​പാ​ര്‍​ട്ടി​ക​ള്‍ വോ​ട്ട​ര്‍​മാ​രെ സ്വാ​ധീ​നി​ച്ചെ​ന്നു തെ​ളി​ഞ്ഞ​തി​നെ തു​ട​ര്‍​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റി​വ​ച്ചി​രു​ന്നു. ദി​ക​ര​നാ​യി​രു​ന്നു അ​ന്നും മ​ണ്ഡ​ല​ത്തി​ലെ എ​ഐ​എ​ഡി​എം​കെ അ​മ്മ പ​ക്ഷ സ്ഥാ​നാ​ര്‍​ഥി. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഡി​എം​കെ സ്ഥാ​നാ​ര്‍​ഥി​യാ​യി എ​ന്‍.​മ​രു​ഡു ഗ​ണേ​ഷാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *