ദിലീപ് ദുബായില്‍: പിന്നാലെ പോലീസ് സംഘം ?


ആക്രമിക്കപ്പെട്ട ജാമ്യ വ്യവസ്ഥയില്‍ ഇളവ് നേടി ദുബായില്‍. ദിലീപിന് പിന്നാലെ പോലീസ് സംഘം ഉണ്ടെന്ന് സൂചനകള്‍ ലഭിക്കുന്നു. ദൃശ്യങ്ങള്‍ ഉള്ള മൊബൈല്‍ ഫോണ്‍ വിദേശത്തേക്ക് കടത്തിയെന്ന സൂചന പൊലീസിന് ലഭിച്ചിരുന്നു. കേസിലെ ഗൂഢാലോചന ദുബായില്‍ വച്ച്‌ നടന്നതായും പൊലീസിന് വിവരം ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ദിലീപിന്റെ ഓരോ നീക്കങ്ങളും നിരീക്ഷിച്ച്‌ പൊലീസ് ദുബായില്‍ എത്തിയത്.ഇത് സംബന്ധിച്ച്‌ ഔദ്യോഗികസ്ഥിരീകരണം ഉണ്ടായിട്ടില്ല. എന്നാല്‍ ദിലീപ് നിരീക്ഷണത്തിലാണെന്ന സൂചന അന്വേഷണസംഘം നല്‍കുന്നുണ്ട്സ്വന്തം ഹോട്ടലായ ദേ പൂട്ടിന്റെ ഉദ്ഘാടനത്തിനായാണ് ദിലീപ് ഹൈക്കോടതിയുടെ പ്രത്യേകാനുമതിയോടെ ദുബായില്‍ എത്തിയത്. അമ്മ സരോജവും ദിലീപിനൊപ്പമുണ്ട്.ദിലീപിനെ ദുബായിലേക്ക് പോകാന്‍ അനുവദിക്കുന്നത്, കേസിനെ പ്രതികൂലമായി ബാധിക്കുമെന്ന പൊലീസ് വാദം തള്ളിക്കൊണ്ടാണ് കോടതി ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കിയത്. അതുകൊണ്ട് തന്നെ ദിലീപിന്റെ വിദേശയാത്രയെ സംശയദൃഷ്ടിയോടെയാണ് പൊലീസ് കാണുന്നത്.




Sharing is Caring