ഇത്തിഹാദ് റെയിലിൽ ട്രെയിൻ ഓടി തുടങ്ങി
അബുദാബി: ഇത്തിഹാദ് റെയിലിൽ പരീക്ഷണ അടിസ്ഥാനത്തിലുളള ട്രെയിൻ ഓടി തുടങ്ങി. അബുദാബിയിൽ നിന്ന് ദുബായിലേക്കാണ് ട്രെയിൻ ഓടിയത്. യാത്രാ ട്രെയിനിന്റെ ആദ്യ ചിത്രവും ഇത്തിഹാദ് റെയിൽ പുറത്തു വിട്ടു.
ഏഴു എമിറേറ്റുകളെയും തമ്മിൽ ബന്ധിപ്പിക്കുന്നതാണ് ഇത്തിഹാദ് റെയിൽ. യുഎ ഇയുടെ പ്രധാന പദ്ധതികളിൽ ഒന്നാണ് ഇത്തിഹാദ് റെയിൽ. പദ്ധതി പൂർണമാകുന്നതിലൂടെ മരുഭൂമിയുടെ മനോഹരമായ കാഴ്ചകൾ കണ്ടു യാത്രക്കാർക്ക് ട്രെയിൻ യാത്ര ആസ്വദിക്കാം.
2024 അവസാനത്തോടെ രാജ്യം മുഴുവൻ യാത്രയ്ക്കായി ട്രെയിൻ സജ്ജമാകും. തുടക്കത്തിൽ ചരക്ക് നീക്കത്തിനാണ് മുൻഗണന. പിന്നീട് യാത്രാ സർവീസ് ആരംഭിക്കും. പടിഞ്ഞാറ് അൽ സില മുതൽ വടക്ക് ഫുജൈറ വരെ രാജ്യത്തെ 11 നഗരങ്ങളെയും പ്രദേശങ്ങളെയും ബന്ധിപ്പിച്ചാണ് ട്രാക്ക് ഒരുക്കിയത്