ഇ​ത്തി​ഹാ​ദ് റെ​യി​ലി​ൽ ട്രെ​യി​ൻ ഓ​ടി തു​ട​ങ്ങി

ഇ​ത്തി​ഹാ​ദ് റെ​യി​ലി​ൽ ട്രെ​യി​ൻ ഓ​ടി തു​ട​ങ്ങി
അ​ബു​ദാ​ബി: ഇ​ത്തി​ഹാ​ദ് റെ​യി​ലി​ൽ പ​രീ​ക്ഷ​ണ അ​ടി​സ്ഥാ​ന​ത്തി​ലു​ള​ള ട്രെ​യി​ൻ ഓ​ടി തു​ട​ങ്ങി. അ​ബു​ദാ​ബി​യി​ൽ നി​ന്ന് ദു​ബാ​യി​ലേ​ക്കാ​ണ് ട്രെ​യി​ൻ ഓ​ടി​യ​ത്. യാ​ത്രാ ട്രെ​യി​നി​ന്‍റെ ആ​ദ്യ ചി​ത്ര​വും ഇ​ത്തി​ഹാ​ദ് റെ​യി​ൽ പു​റ​ത്തു വി​ട്ടു.

ഏ​ഴു എ​മി​റേ​റ്റു​ക​ളെ​യും ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന​താ​ണ് ഇ​ത്തി​ഹാ​ദ് റെ​യി​ൽ. യു​എ ഇ​യു​ടെ പ്ര​ധാ​ന പ​ദ്ധ​തി​ക​ളി​ൽ ഒ​ന്നാ​ണ് ഇ​ത്തി​ഹാ​ദ് റെ​യി​ൽ. പ​ദ്ധ​തി പൂ​ർ​ണ​മാ​കു​ന്ന​തി​ലൂ​ടെ മ​രു​ഭൂ​മി​യു​ടെ മ​നോ​ഹ​ര​മാ​യ കാ​ഴ്ച​ക​ൾ ക​ണ്ടു യാ​ത്ര​ക്കാ​ർ​ക്ക് ട്രെ​യി​ൻ യാ​ത്ര ആ​സ്വ​ദി​ക്കാം.

2024 അ​വ​സാ​ന​ത്തോ​ടെ രാ​ജ്യം മു​ഴു​വ​ൻ യാ​ത്ര​യ്ക്കാ​യി ട്രെ​യി​ൻ സ​ജ്ജ​മാ​കും. തു​ട​ക്ക​ത്തി​ൽ ച​ര​ക്ക് നീ​ക്ക​ത്തി​നാ​ണ് മു​ൻ​ഗ​ണ​ന. പി​ന്നീ​ട് യാ​ത്രാ സ​ർ​വീ​സ് ആ​രം​ഭി​ക്കും. പ​ടി​ഞ്ഞാ​റ് അ​ൽ സി​ല മു​ത​ൽ വ​ട​ക്ക് ഫു​ജൈ​റ വ​രെ രാ​ജ്യ​ത്തെ 11 ന​ഗ​ര​ങ്ങ​ളെ​യും പ്ര​ദേ​ശ​ങ്ങ​ളെ​യും ബ​ന്ധി​പ്പി​ച്ചാ​ണ് ട്രാ​ക്ക് ഒ​രു​ക്കി​യ​ത്

Spread the love

Leave a Reply

Your email address will not be published. Required fields are marked *