അൾജിബ്ര അക്കാദമിക് കരാർ ഒപ്പിട്ടു

കോഴിക്കോട്: കേരളത്തിലെ ഏറ്റവും മികച്ച ഇന്റഗ്രേറ്റഡ് കാമ്പസ് ബ്രൈസൺ എജ്യു ഡെവലപ്മെന്റിസിന്റെ നേതൃത്വത്തിൽ പാലക്കാട് കൊപ്പത്ത് അൾജിബ്ര ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിൽ ഒരുക്കുന്നു. മെഡിക്കൽ, എഞ്ചിനീയറിംഗ് കോച്ചിംഗ് നൽകുന്ന സ്കൂൾ ഓഫ് സയൻസ്, അക്കൗണ്ട്സ് ആന്റ് മാനേജ്മെന്റ് സ്റ്റഡീസിന് സ്കൂൾ ഓഫ് കൊമേഴ്സ്, സിവിൽ സർവ്വീസ് ഫൗണ്ടേഷനായ സിവിൽ സർവ്വീസ് അക്കാദമി എന്നിവയാണ് ആദ്യഘട്ടത്തിൽ ആരംഭിക്കുന്നത്. പുതിയ അധ്യയന വർഷത്തിൽ ആരംഭിക്കുന്ന വിവിധ കോഴ്സുകൾക്ക് ബാബ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അക്കൗണ്ട്സ് ആന്റ് മാനേജ്മെന്റ് (ഐ എ എം), ദ ഐ എ എസ് മെന്റർ തുടങ്ങിയ സ്ഥാപനങ്ങളാണ് നേതൃത്വം നൽകുന്നത്. ഇവരുമായുള്ള അൾജിബ്രയുടെ അക്കാദമിക് കരാർ കോഴിക്കോട്ട് നടന്ന ചടങ്ങിൽ ഒപ്പിട്ടു.

ലോകോത്തര പഠന, ജീവിത സൗകര്യങ്ങളാണ് കാമ്പസിൽ ഒരുക്കുന്നത്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ഹോസ്റ്റൽ സൗകര്യങ്ങളുമുണ്ടെന്ന് ബ്രൈസൺ എജു ഡവലപ്മെന്റ് എം ഡിമാരായ ഇ വി അബ്ദുറഹിമാൻ, വി പി എം ഇസ്ഹാഖ്, കൊപ്പം അൾജിബ്ര ചെയർമാൻ ബാവു ഹാജി തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ഹയർ സെക്കണ്ടറി പഠനത്തോടൊപ്പം മെഡിക്കൽ, എഞ്ചിനീയറിംഗ് എൻട്രൻസുകൾക്ക് ആത്മവിശ്വാസത്തോടെ ഒരുങ്ങുവാനുള്ള നൂതന പാഠ്യപദ്ധതിയാണ് അൾജിബ്ര സ്കൂൾ ഓഫ് സയൻസ്. കോച്ചിംഗ് രംഗത്തെ അതികായരും വിദഗ്ധരുമായ ബാബ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസുമായാണ് അൾജിബ്ര സ്കൂൾ ഓഫ് സയൻസ് കൈകോർക്കുന്നത്.

കൊമേഴ്സ്, അക്കൗണ്ട്സ്, മാനേജ്മെന്റ് പഠനങ്ങളുടെ ഏറ്റവും നൂതനമായ കാമ്പസാണ് അൾജിബ്ര സ്കൂൾ ഓഫ് കൊമേഴ്സ്. ഹയർ സെക്കണ്ടറി കൊമേഴ്സ് പഠനത്തോടൊപ്പം സി എ ഫൗണ്ടേഷന് മറികടക്കുവാനുള്ള തീവ്ര പരിശീലനമാണ് ഈ വർഷം നൽകുന്നത്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അക്കൗണ്ട്സ് ആന്റ് മാനേജ്മെന്റുമായി സഹകരിച്ചാണ് അൾജിബ്ര സ്കൂൾ ഓഫ് കൊമേഴ്സ് പ്രവർത്തിക്കുന്നത്. ഹൈസ്കൂൾ തലം മുതൽ തന്നെ സിവിൽ സർവീസ് പരീക്ഷ ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ്
അൾജിബ്ര സിവിൽ സർവീസ് അക്കാദമി. സിവിൽ സർവീസ് മെന്ററിംഗ് രംഗത്തെ പ്രമുഖരായ ദ ഐ എ എസ് മെന്റർ ടീമാണ് അൾജിബ്ര സിവിൽ സർവീസ് അക്കാദമിയുടെ മേൽനോട്ടം നിർവഹിക്കുന്നത്. വാർത്താസമ്മേളനത്തിൽ ബാബാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസ് എം ഡി സിയാവുൽ ഹഖ്, ഐ എ എം ജി എം യൂനുസ് മുഹമ്മദ്, എ ജി എം അസ് ഫിന അഷ്റഫ്, ദി ഐ എ എസ് മെന്റേഴ്സ് ഡയരക്ടർ അഖിൽ നായർ സംബന്ധിച്ചു. അൽജിബ്രയുടെ വെബ്സൈറ്റ് ലോഞ്ചിംഗ് ബാവു ഹാജി നിർവ്വഹിച്ചു.

You may also like ....

Leave a Reply

Your email address will not be published.