കൊല്ലം: മാതാ അമൃതാനന്ദമയി മഠത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തിപരമായ പ്രചരണം നടത്തിയവര്‍ക്കെതിരെ പോലീസ് കേസ്. അമൃതാനന്ദമയിയുടെ ഭക്തരുടെ പരാതിയെ തുടര്‍ന്ന് കരുനാഗപ്പള്ളി പോലീസാണ് കേസെടുത്തത്. കൊല്ലം റൂറല്‍ എസ്പിയുടെ നിര്‍ദ്ദേശ പ്രകാരം കരുനാഗപ്പള്ളി എസിപിക്കാണ് അന്വേഷണ ചുമതല.
അമൃതാനന്ദമയിയുടെ ശിഷ്യയായിരുന്ന വിദേശ വനിത തന്റെ പുസ്തകത്തിലൂടെ മഠത്തിനെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. മഠത്തില്‍ പീഠനങ്ങള്‍ സ്ഥിരമാണെന്നും താന്‍ അതിന് ഇരയായിട്ടുണ്ടെന്നും അവര്‍ പുസ്തകത്തിലൂടെ ആരോപിക്കുന്നു.
അതേ സമയം ആരോപണത്തിനും പുസ്‌കത്തിനുമെതിരെ ഇതുവരെ മഠം ഔദ്യോഗികമായി പ്രതകരിച്ചിട്ടില്ല. കൂടാതെ പീഠനമുള്‍പ്പടെയുള്ള ആരോപണങ്ങല്‍ ഉണ്ടായിട്ടും ഉന്നത തല അന്വേഷണവും നടന്നിട്ടില്ല. ഈ സാഹചര്യത്തിലാണ് ഭക്തരുടെ മാത്രം പരാതിയെ തുടര്‍ന്ന ഇപ്പോള്‍ പൊലീസ് കേസെടുത്തിരിക്കുന്നത്.