വെട്ടുകേക്ക് തയ്യാറാക്കാം

ചേരുവകള്‍

മൈദ : 1 കപ്പ്

റവ : 1 ടീ സ്‌പൂണ്‍ പൊ

ടിച്ച

പഞ്ചസാര: അരക്കപ്പ് മുട്ട: 1

ഓയില്‍ :1 ടേബിള്‍ സ്‌പൂണ്‍ + വറുത്തെടുക്കാന്‍

ബേക്കിംഗ് സോഡ : 1 നുള്ള്

ഉപ്പ് : 1 നുള്ള് ഏലയ്ക്ക പൊടി :1/4 ടീ സ്‌പൂണ്‍

മഞ്ഞ ഫുഡ് കളര്‍ :1 നുള്ള് (ഓപ്ഷണല്‍)

പാല്‍ : 1 – 2 ടീ സ്‌പൂണ്‍

തയ്യാറാക്കുന്നവിധം

മുട്ട, പഞ്ചസാര, ഒരു ടേബിള്‍ സ്‌പൂണ്‍ ഓയില്‍, ഉപ്പ്, ഏലയ്‌ക്കാ പൊടി, ഫുഡ് കളര്‍ എന്നിവ നന്നായി ബീറ്റ് ചെയ്യുക ഇതിലേക്ക് മൈദ, റവ , ബേക്കിംഗ് സോഡ എന്നിവ ചേര്‍ത്ത് നന്നായി കുഴച്ചെടുക്കുക. (ചപ്പാത്തി മാവ് പോലെ). ആവശ്യമെങ്കില്‍ പാല്‍ ചേര്‍ത്തു കൊടുക്കണം. ഈ മാവ് ഒരു നനഞ്ഞ തുണി വെച്ച്‌ മൂടി ഒരു മണിക്കൂര്‍ വെക്കുക ശേഷം മാവ് നീളത്തില്‍ ഒന്ന് റോള്‍ ചെയ്യുക. അതിന് ശേഷം ചെറിയ കഷണങ്ങള്‍ ആയി മുറിക്കുക. ഇനി നടുവില്‍ ആയി കത്തി കൊണ്ട് വെട്ട് ഇട്ട് കൊടുക്കുക. എണ്ണ മീഡിയം ഫ്ലെയിമില്‍ ചൂടാക്കി വറുത്തെടുക്കുക. എണ്ണ ഒരുപാട് ചൂടാവരുത്. വറുക്കുമ്ബോള്‍ മീഡിയം ഫ്ലെയിമില്‍ തന്നെ വെക്കണം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *