പട്ടാമ്ബി എം.എല്‍.എ. മുഹമ്മദ് മുഹ്‌സിന്‍ സിനിമയില്‍ നായകനാകുന്നു.

തിരുവനന്തപുരം: പട്ടാമ്ബി എം.എല്‍.എ. മുഹമ്മദ് മുഹ്‌സിന്‍ സിനിമയില്‍ നായകനാകുന്നു. വസന്തത്തിന്‍റെ കനല്‍വഴികള്‍ എന്ന ചിത്രത്തിന്‍റെ സംവിധായകനായ അനില്‍ വി. നാഗേന്ദ്രന്‍ ഒരുക്കുന്ന ‘തീ’ എന്ന ചിത്രത്തിലൂടെയാണ് മുഹമ്മദ് മുഹ്സിന്‍റെ സിനിമാ പ്രവേശം. നടന്‍ ഇന്ദ്രന്‍സാണ് സിനിമയിലെ വില്ലന്‍ കഥാപാത്രം. സിനിമയില്‍ പത്രപ്രവര്‍ത്തകന്റെ റോളിലാണ് എം.എല്‍.എ. എത്തുന്നത്. ഷൂട്ടിംഗ് പൂര്‍ത്തിയായ സിനിമയുടെ പ്രഖ്യാപനം തിരുവനന്തപുരം പ്രസ്ക്ലബ്ബില്‍ നടന്നു.

രാഷ്ട്രീയ മേഖലയില്‍ നിന്ന് സുരേഷ് കുറുപ്പ്, സി.ആര്‍. മഹേഷ് എം.എല്‍.എ, സോമപ്രസാദ് എം.പി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. സ്‌കൂള്‍ കലോത്സവങ്ങളില്‍ തിളങ്ങിയ സാഗരയാണ് നായിക.

പ്രേംകുമാര്‍, അരിസ്റ്റോ സുരേഷ്, ഋതേഷ്, വിനു മോഹന്‍ എന്നീ താരനിരക്കൊപ്പമാണ് യുവ എം.എല്‍.യുടെ അരങ്ങേറ്റം. അധോലോക നായകനായി വേറിട്ടൊരു കഥാപാത്രത്തെയാണ് ഇന്ദ്രന്‍സ് അവതരിപ്പിക്കുന്നതെന്ന് സംവിധായകന്‍ പറഞ്ഞു. സ്കൂള്‍ -കോളജ് പഠന കാലത്തെ നാടകാനുഭവമാണ് സിനിമാപ്രവേശത്തിനുള്ള കൈമുതലെന്ന് മുഹമ്മദ് മുഹ്‌സിന്‍ പറയുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *