കട തുറക്കുന്നത് മുഖ്യമന്ത്രി പ്രഖ്യാപിക്കും, സമരത്തിനില്ലെന്നു വ്യാപാരികൾ

തിരുവനന്തപുരം: കടകള്‍ തുറക്കുന്ന കാര്യം സംബന്ധിച്ച്‌​ മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ച സൗഹാര്‍ദപരമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. ശനിയും ഞായറും ലോക്​ഡൗണ്‍ നിയമം ലംഘിച്ച്‌​ കടതുറക്കല്‍ സമരം നടത്തുമെന്ന തീരുമാനം പിന്‍വലിച്ചതായി വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി.നസിറുദ്ദീന്‍ പറഞ്ഞു.

”കടകള്‍ തുറക്കുന്ന കാര്യം വൈകിട്ടത്തെ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പ്രഖ്യാപിക്കും. പ്രശ്ന പരിഹാരത്തിന് അടിയന്തരമായി ഇടപെടാമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കി. ഞങ്ങളുടെ പ്രശ്നങ്ങള്‍ മുഖ്യമന്ത്രിക്ക് മനസ്സിലായിട്ടുണ്ട്. സമരത്തിന്‍റെ ആവശ്യമില്ല. ഇന്നുതന്നെ പ്രഖ്യാപിക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചു.വ്യാപാരികളെ ഭീഷണിപ്പെടുത്താന്‍ ഉദ്ദേശിച്ചില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു’ -നസിറുദ്ദീന്‍ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *